നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍- അമേരിക്കന്‍ അസോസിയേഷന് പുതിയ നേതൃത്വം
Saturday, March 21, 2015 6:41 AM IST
ലോസ് ആഞ്ചലസ്: നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ 18-ാമത് വാര്‍ഷിക പൊതുയോഗം 2014-16 ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അശോക് മദന്‍ (പ്രസിഡന്റ്), സുദീപ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) അജോയ്, ബാബു കെ. പട്ടേല്‍, സതീശന്‍ നായര്‍ (വൈസ് പ്രസിഡന്റുമാര്‍) മേരിലാന്റില്‍ നിന്നുളള യോഗേന്ദ്ര ഗുപ്ത (സെക്രട്ടറി) , വാസു പവാര്‍ (ജോ. സെക്രട്ടറി), മാക്കം സുബ റാവു (ട്രഷറര്‍) എന്നിവരെയും ഡയറക്ടര്‍മാരായി റേച്ചല്‍ വര്‍ഗീസ് (ടെക്സസ്), അഞ്ജലി സച്ച് ദേവ് (വാഷിംഗ്ടണ്‍), ഡോ. സതീഷ് മിശ്ര (മേരിലാന്റ്), മാധവന്‍ നായര്‍ (ഇല്ലിനോയ്സ്) രമേഷ്, സച്ചിന്‍, അശോക് എന്നിവരെയും പൊതുയോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു.

റീജണ്‍ വൈസ് പ്രസിഡന്റുമാരായി ഡോ. ഓം ശര്‍മ്മ, വന്ദന ജിംഗന്‍, മിഹിര്‍ പട്ടേല്‍, രാജ റസ്ദന്‍, ലാവണ്യ റെഡ്ഡി, കേവല്‍ കണ്ട എന്നിവരെ നിയമിച്ചു. എന്‍എഫ്ഐഎ ഫൌണ്േടഷന്‍ ചെയര്‍മാനായി ചന്ദു പട്ടേലിനെ തുടര്‍ന്നു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. ഏജല ആനന്ദിനെ വുമണ്‍ അഫയേഴ്സ് ടാസ്ക് ഫോഴ്സ് അധ്യക്ഷയായും യോഗം അംഗീകരിച്ചു.

മാര്‍ച്ച് 12, 13 തീയതികളില്‍ കാലിഫോര്‍ണിയ സെറിറ്റോസിനില്‍ ചേര്‍ന്ന് ദ്വിദിന വാര്‍ഷിക യോഗത്തില്‍ പ്രസിഡന്റ് സുഭാഷ് റസ്ദന്‍ അധ്യക്ഷത വഹിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ ചുമതലയില്‍ പ്രവേശിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍