കെഎംസിസി പേരാവൂര്‍ മണ്ഡലം അഡ്ഹോക്ക് കമ്മിറ്റി
Saturday, March 21, 2015 6:36 AM IST
റിയാദ്: കെഎംസിസി പേരാവൂര്‍ മണ്ഡലം അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. മൊയ്തീന്‍ ചാത്തോത്ത് (ചെയര്‍മാന്‍), അസ്ലം അടക്കാത്തോട്, സക്കറിയ പാറയില്‍, ഫൈസല്‍ പെരിയത്തില്‍ (വൈസ് ചെയര്‍മാന്‍), മുനീര്‍ ഇരിട്ടി (കണ്‍വീനര്‍), ഫാസില്‍ ആറളം, നിഷാദ് വിളക്കോട്, റഫീഖ് തിട്ടയില്‍ (ജോ.കണ്‍വീനര്‍), അഷ്റഫ് തിട്ടയില്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

സണ്‍സിറ്റി ഓഡിറ്റോറിയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുള്‍ ഖാദര്‍ മൌലവിക്ക് ഒരുക്കിയ സ്വീകരണയോഗത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്. വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹാഷിം നീര്‍വേലി സ്വാഗതവും ഷാനവാസ് ആറളം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍