ലോസ്ആഞ്ചലസ് ടൈംസ് മാനേജിംഗ് എഡിറ്ററായി മിത്ര കലിതയ്ക്കു നിയമനം
Friday, March 20, 2015 6:20 AM IST
ലോസ്ആഞ്ചലസ്: ടൈംസ് മാനേജിംഗ് എഡിറ്ററായി ഇന്ത്യന്‍ അമേരിക്കന്‍ ജേര്‍ണലിസ്റ് എസ്. മിത്ര കലിതയെ നിയമിച്ചതായി എല്‍.എ ടൈംസ് പബ്ളീഷര്‍ ഓസ്റിന്‍, എഡിറ്റര്‍ ഡാവന്‍ മഹാരാജ് എന്നിവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആസാമില്‍ നിന്നുളള മാതാപിതാക്കളുടെ മകളായ മിത്ര, ലോംഗ്ഐലന്‍ഡ്, ന്യൂജേഴ്സി എന്നിവിടങ്ങളിലാണു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നീ പ്രമുഖ മാധ്യമങ്ങളില്‍ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുളള മിത്ര മാധ്യമരംഗത്തെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയാണ്.

ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ താമസിക്കുന്ന മിത്ര സ്പാനിഷ്, ആസാമീസ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ആര്‍ട്ടിസ്റായ ഭര്‍ത്താവും രണ്ടു മക്കളും ഉള്‍പ്പെടുന്നതാണു മിത്രയുടെ കുടുംബം.

2014ലെ ഏറ്റവും ഉയര്‍ന്ന മീഡിയാ രംഗത്തെ നൂറു സ്ത്രീകളെ തെരഞ്ഞെടുത്തതില്‍ മിത്രയും ഉള്‍പ്പെട്ടിരുന്നു. മൈഗ്രേഷന്‍ ആന്‍ഡ് ഗ്ളോബലൈസേഷന്‍ എന്നീ മൂന്നു പുസ്തകങ്ങളുടെ രചയിതാവായ മിത്ര കൊളംബിയ ജേര്‍ണലിസം സ്കൂളില്‍ അധ്യാപികയായി സേവനം ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍