ഒഐസിസി ഫുട്ബോള്‍ ലോഗോ പ്രകാശനം ചെയ്തു
Friday, March 20, 2015 6:13 AM IST
റിയാദ:് ഏപ്രില്‍ മൂന്നു മുതല്‍ ആരംഭിക്കുന്ന ഒഐസിസി കെ. കരുണാകരന്‍ മെമ്മോറിയല്‍ ഫുടബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം പ്രായോജകരായ റോയല്‍ ട്രാവല്‍സ് പ്രതിനിധി ഹംസ കൊമ്പന്‍ നിര്‍വഹിച്ചു. സഫമക്കാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍, സിറ്റി ഫ്ളവര്‍ എച്ച്ആര്‍ മാനേജര്‍ സജിത് കുമാര്‍, നൌഫല്‍, ഫൈസല്‍, ഷാജി ആലപ്പുഴ, ടൂര്‍ണമെന്റ് മുഖ്യ രക്ഷാധികാരി കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ ഷൌക്കത്ത് പന്നിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

റിയാദിലെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമുകളുടെ കൂട്ടായ്മയായ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. റിഫ നടത്തുന്ന ലീഗ് ടൂര്‍ണമെന്റില്‍ ആദ്യത്തെ എട്ടു സ്ഥാനങ്ങളില്‍ വരുന്ന ടീമുകളാണ് ഒഐസിസി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇത്തവണ മത്സരിക്കുക. ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറിനടുത്തുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമി ഗ്രൌണ്ടിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്നു സംഘാടകസമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍