സംഗീതം മനസില്‍ സഹൃദയത്വം സൃഷ്ടിക്കും: മാപ്പിള കലാ അക്കാഡമി ജിദ്ദ
Friday, March 20, 2015 6:12 AM IST
ജിദ്ദ: സംഗീതത്തിനു മനസുകളില്‍ സഹൃദയത്വം ഉണ്ടാക്കാനുള്ള അപാര കഴിവുണ്െടന്നും യുവാക്കളിലും വിദ്യാര്‍ഥികളിലും നിര്‍ബന്ധമായി നിയന്ത്രിതമായ അളവില്‍ സംഗീതം നല്‍കണമെന്നും ഡോ. ഇസ്മയില്‍ മരിതേരി പറഞ്ഞു.

കേരള മാപ്പിള കലാ അക്കാഡമി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച 'യാത്രയയപ്പും മെഹഫിലും' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നരപതിറ്റാണ്ട് സംഗീതസാന്ദ്രമായ പ്രവാസജീവിതം നയിച്ച് മടങ്ങുന്ന കീ ബോഡിസ്റ് ഷുക്കൂര്‍ തിരൂരങ്ങാടിക്കും രണ്ടു പതിറ്റാണ്ട് ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന മാപ്പിള കലാ അക്കാഡമി സെക്രട്ടറി സുല്‍ത്താന്‍ തവനൂരിനും യാത്രയയപ്പു നല്‍കി. ഉപഹാരങ്ങള്‍ ഡോ. മുഹമ്മദ് കാവുങ്ങല്‍, സയിദ് മഷ്ഹൂദ് തങ്ങള്‍ എന്നിവര്‍ വിതരണം ചെയ്തു.

സംഗീതം വരമായി സിദ്ധിച്ചവര്‍ നാട്ടിലേക്കു മടങ്ങുമ്പോള്‍ ജനമനസുകളെ ഒന്നിപ്പിക്കുന്ന സ്നേഹസന്ദേശം പകരുന്ന കലാ ജാഥകള്‍ സംഘടിപ്പിക്കണമെന്ന് മാപ്പിളപ്പാട്ട് നിരൂപകന്‍ ഉസ്മാന്‍ പാണ്ടിക്കാട് പറഞ്ഞു. മജീദ് നഹ, ഡോ അബ്ദുറഹ്മാന്‍ മന്‍സൂര്‍ ഫറോക്ക്, കോയ, സിദ്ദിഖ് ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

മഷ്ഹൂദ് തങ്ങള്‍, ഹഖ് തിരൂരങ്ങാടി, കരീം മാവൂര്‍, ജമാല്‍ പാഷ, ഹമീദ് പെരുവള്ളൂര്‍, ഹാഷിം ജമാല്‍ എന്നിവര്‍ മെഹഫിലില്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.

മെഹഫിലിനു ഓര്‍ക്കസ്ട്ര ഷുക്കൂര്‍ തിരൂരങ്ങാടിയും ഹുസൈനും നിയന്ത്രിച്ചു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും ജമാല്‍ പാഷ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍