ഫാ. മത്തായി ഇടയനാല്‍ കോര്‍-എപ്പിസ്ക്കോപ്പായ്ക്ക് സ്വീകരണം നല്‍കി
Thursday, March 19, 2015 8:23 AM IST
കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന സെക്രട്ടറി, തൃക്കുന്നത്ത് സെമിനാരി മാനേജര്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങി നിരവധി തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പെരുമ്പാവൂര്‍ ബഥേല്‍ സുലോക്ക ഇടവക വികാരിയും പ്രമുഖ സുവിശേഷ പ്രസംഗകനും ധ്യാനഗുരുവു മായ വെരി റവ. ഫാ. മത്തായി ഇടയനാല്‍ കോര്‍-എപ്പിസ്ക്കോപ്പായ്ക്ക് കുവൈറ്റില്‍ സ്വീകരണം നല്‍കി.

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ വലിയനോമ്പിനോടനുബന്ധിച്ചു നടത്തുന്ന കണ്‍വന്‍ഷനും ധ്യാനയോഗത്തിനും നേതൃത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിന്, ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, ഇടവക ട്രഷറാര്‍ സജി മാത്യു, മാര്‍ ബസേലിയോസ് മൂവ്മെന്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 99251751, 99629915,96636234.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍