ബഹറിന്‍ കെഎംസിസി ശിഹാബ് തങ്ങള്‍ ജീവജലം ജനകീയ കുടിവെള്ള പദ്ധതിയുടെ പ്രവര്ത്തനം മാര്‍ച്ച് 20ന്
Thursday, March 19, 2015 8:21 AM IST
ബഹറിന്‍: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങള്‍ ജീവജലം ജനകീയ കുടിവെള്ള പദ്ധതി. രണ്ട് കിണറുകളുടെ പ്രവര്ത്തനം മാര്‍ച്ച് 20ന് (വെള്ളി) ആരംഭിക്കും.

രാവിലെ എട്ടിന് രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്കും നൂറോളം അധ്യാ പകര്‍ക്കും ഉപകാരപ്പെടുന്ന വില്ല്യാപ്പള്ളി എം.ജെ. ഹൈസ്കൂളിലും രാവിലെ 10 ന് പത്തോളം കുടുംബങ്ങള്‍ക്കും റോഡ് യാത്രക്കാര്‍ക്കും ഉപകാരപ്പെടുന്ന പേരാമ്പ്ര മണ്ഡലത്തിലെ ചെരുവന്നൂറിലെ കക്കരമുക്കിലും ആരംഭിക്കും. നാട്ടിലുള്ള മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും പരിപാടികളില്‍ പങ്കെടുക്കണമെന്ന് ബഹറിന്‍ കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. ഫൈസല്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 00917559951984

റിപ്പോര്‍ട്ട്: ഫൈസല്‍ വില്യാപ്പള്ളി