വനിതാ എംഎല്‍എമാര്‍ക്ക് നേരെയണ്ടുണ്ടായ അതിക്രമം; വെളിവായത് സ്ത്രീവിരുദ്ധത : കേളി കുടുംബവേദി
Thursday, March 19, 2015 8:18 AM IST
റിയാദ്: മാര്‍ച്ച് 13ന് കേരള നിയമസഭയില്‍ വനിതാ സാമാജികര്‍ക്കു നേരെയുണ്ടണ്ടായ അതിക്രമം പലരുടേയും യഥാര്‍ഥ മുഖവും സ്ത്രീവിരുദ്ധ മനോഭാവവുമാണ് വെളിവാക്കിയതെന്നും സംഭവത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും  കേളി കുടുംബവേദി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

എംഎല്‍എ മാരായ വനിതകളോടുപോലും സാംസ്കാരിക കേരളത്തിനാകെ അപമാനകരമായ രീതിയില്‍ പെരുമാറിയ അക്രമികള്‍ക്കെതിരെ സ്ത്രീപീഢനത്തിന് കേസെടുക്കണമെന്നും ഹീനമായ ഈ സംഭവത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തികച്ചും അപഹാസ്യമാണെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ലൈംഗികാതിക്രമമെന്നുതന്നെ പറയാവുന്ന രീതിയില്‍ വനിതകളോട് പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി സ്വീകരിക്കണം. സംഭവം നടന്ന് ഒരാഴ്ച്ചയായിട്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ മുഖ്യപ്രതിയുടെ അതേ മനോഭാവം തന്നെയാണെന്നും സ്ത്രീ സമൂഹമാകെ ഇതു തിരിച്ചറിഞ്ഞു പ്രതികരിക്കണമെന്നും കേളി കുടുംബവേദി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍