ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചു
Thursday, March 19, 2015 6:43 AM IST
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2015-16 വര്‍ഷത്തേ
ക്കുള്ള തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മിറ്റിയുടെ സത്യപ്രതിജ്ഞാചടങ്ങ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

പ്രസിഡന്റ് പി. ബാവാ ഹാജി സത്യപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും 15 പേരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ബാവാ ഹാജി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. സി.വി. അബ്ദുള്‍ ഖാദര്‍ മൌലവി ഖിറാഅത്തു നടത്തി. ട്രഷറര്‍ ഷുക്കൂറലി കല്ലുങ്ങല്‍ അംഗങ്ങളെ പരിചയപ്പെടുത്തി പ്രസംഗിച്ചു.

പുതിയ അംഗങ്ങളെ അനുമോദിച്ച് യുഎഇ എക്സ്ചേഞ്ച് മീഡിയ മാനേജര്‍ കെ.കെ. മൊയ്തീന്‍ കോയ, സെന്റര്‍ മുന്‍ സെക്രട്ടറിമാരായ എം.പി.എം റഷീദ്, റസാഖ് ഒരുമനയൂര്‍, മൊയ്തുഹാജി കടന്നപ്പള്ളി, ഉസ്മാന്‍ കരപ്പാത്ത്, കെഎംസിസി നേതാക്കളായ മൊയ്തു എടയൂര്‍, അബ്ദുള്ള ഫാറൂഖി, സുന്നി സെന്റര്‍ പ്രസിഡന്റ് ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന സെന്റര്‍ സീനിയര്‍ അംഗം സൈതലവി ഹാജി കൊടിഞ്ഞിക്ക് സെന്റര്‍ ഉപഹാരവും ബെനിഫിറ്റ് സ്കീം സര്‍ട്ടിഫിക്കറ്റ് നല്‍കുകയും രണ്ടു ദിവസം മുമ്പ് അബുദാബിയില്‍വച്ച് നഷ്ടപ്പെട്ട മണിപേഴ്സ് ഉടമയ്ക്ക് തിരിച്ചുകൊടുത്തുകൊണ്ടു മാതൃക കാട്ടിയ അബ്ദുള്‍ ലത്തീഫ് കാഞ്ഞങ്ങാടിനു പ്രത്യേകം അനുമോദനവും ആദരവും നല്‍കി. അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ തങ്ങള്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള