വനിതാവേദി കുവൈറ്റ്, വനിതാദിനം ആഘോഷിച്ചു
Thursday, March 19, 2015 6:40 AM IST
കുവൈറ്റ് സിറ്റി: ലോക വനിതാദിനത്തിന്റെ ഭാഗമായി വനിതാവേദി കുവൈറ്റ് വിവിധ പരിപാടികളോടെ വനിതാദിനം ആഘോഷിച്ചു. മംഗഫ് കലാ സെന്ററില്‍ നടന്ന പരിപാടികള്‍ പ്രശസ്ത നേത്രരോഗ വിദഗ്ധ ഡോ. അനിതാ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ടോളി പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാഹനാപകടത്തില്‍ മരിച്ച മറിയം മാത്യു, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു രമ അജിത് സംസാരിച്ചു. സജിത സ്കറിയ വനിതാദിന സന്ദേശ നല്‍കി.

നിയമസഭയില്‍ വനിതാ എംഎല്‍എമാര്‍ക്കു നേരേ നടന്ന കൈയേറ്റത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയം ശ്യാമള നാരായണന്‍ അവതരിപ്പിച്ചു. വനിതാദിനത്തിന്റെ ഭാഗമായി വനിതാവേദി പ്രവര്‍ത്തകര്‍ അവരുടെ സാഹിത്യ രചനകള്‍ ചേര്‍ത്ത് തയാറാക്കിയ 'ജ്വാല' എന്ന മാഗസിന്റെ പ്രകാശനം ഡോ. അനിതാ ഉണ്ണികൃഷ്ണന്‍ ബിന്ദു സജീവനു നല്‍കി നിര്‍വഹിച്ചു. ശാന്താ ആര്‍. നായര്‍ കവിതാലാപലനം നടത്തി.

പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത്, ഐവയുടെ പ്രതിനിധി സില്‍വാന, എന്‍എസ്എസ് വനിതാസമാജം പ്രസിഡന്റ്് നിതിനായര്‍, ട്രസ്ക് വനിതാവേദി പ്രതിനിധി ഷെറിന്‍സോണല്‍ എന്നിവരും സംസാരിച്ചു.

തുടര്‍ന്നു നടന്ന മെഡിക്കല്‍ സെമിനാറില്‍ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ വിനോദ് വാര്യര്‍, ഡയറ്റീഷ്യന്‍ ഷിഫ എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. ഫര്‍വാനിയ എ യൂണിറ്റില്‍നിന്നുള്ള സജിത സ്കറിയ, ലിജി സാന്റോ, ദീപ, രന്‍ജുകൃഷ്ണന്‍, ദീപ്തി, അന്ന പൌള്‍, ദേവി എന്നിവര്‍ നയിച്ച മൊബൈല്‍ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചുള്ള ഡിബേറ്റ് ഒരു ഓര്‍മപ്പെടുത്തലായി മാറി. വനിതാവേദി കുവൈറ്റ് ജനറല്‍ സെക്രട്ടറി ശുഭ ഷൈന്‍ സ്വാഗതമാശംസിച്ച ചടങ്ങിനു ഫഹഹീല്‍ മേഖല സെക്രട്ടറി സിന്ധു സുരേന്ദ്രന്‍ നന്ദിപ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍