ജിദ്ദ: ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷറഫിയ ഇംപാല ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണു തെരഞ്ഞെടുപ്പു നടന്നത്.
പുതിയ ഭാരവാഹികളായി പി.സി. ഗഫൂര്‍ (പ്രസിഡന്റ്), വളാറമ്പാറ നൌഷാദ്, പി.കെ. ഫൈറൂസ് (വൈസ് പ്രസിഡന്റുമാര്‍), കെ.പി. സുനീര്‍ (സെക്രട്ടറി), അര്‍ഷാദ് കാരപ്പഞ്ചേരി, ലത്തീഫ് കംബളത്ത് (ജോ. സെക്രട്ടറിമാര്‍), ഹബീബ് കാഞ്ഞിരാല (ട്രഷറര്‍) എന്നിവരെയും മറ്റു ഭാരവാഹികളായി പി.സി. റഷീദ്, ബാബു കാരപ്പഞ്ചേരി, പി.കെ. ഫാസില്‍, ഇ. അഷ്റഫ്, ജുനൈദ് കാഞ്ഞിരാല, അയൂബ് ഖാന് ഒതായി എന്നിവരെയും വിവിധ വിഭാഗങ്ങളില്‍ കണ്‍വീനര്‍മാര്‍, അസിസ്റന്റ് കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു.
പി.വി. അഷ്റഫ്, സുല്‍ഫീക്കര്‍ കെ. ഒതായി, ടി.പി. സൈദലവി മാസ്റര്‍ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങള്‍.
ടി.പി. സൈദലവി മാസ്റര്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നൌഷാദ് വളാറമ്പാറയും സാമ്പത്തിക റിപ്പോര്‍ട്ട് കെ.പി. സുനീറും അവതരിപ്പിച്ചു. പി.സി. ഗഫൂര്‍ സ്വാഗതവും ഇ. അഷ്റഫ് നന്ദിയും പറഞ്ഞു. പി.കെ. ഫാസില്‍, പി.വി. ഫിറോസ് ഖാന് (ബാബു), സി.ടി. മുജീബ്, പി.കെ. ഫൈറൂസ്, കെ.സി. മുഹമ്മദ് ഷാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എല്ലാവരും മത്സരാര്‍ഥികള്‍ ആകുന്ന രീതിയില്‍ ആദ്യം 10 എക്സിക്യൂട്ടീവ് അംഗങ്ങളെ ജനറല്‍ ബോഡി തെരഞ്ഞെടുക്കുകയും അവര്‍ അഞ്ചുപേരെ നോമിനേറ്റ് ചെയ്യുകയും പിന്നീട് ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമാണുണ്ടായത്. കംബളത്ത് ലത്തീഫ്, പി. അബൂബക്കര്‍, മന്‍സൂര്‍ ഒതായി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍