ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തെ രാജ്യാന്തര ഹബ് ആക്കും: മുഖ്യമന്ത്രി; ഓര്‍മയില്‍ ആഹ്ളാദം
Thursday, March 19, 2015 5:07 AM IST
ഫിലഡല്‍ഫിയ: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തെ രാജ്യാന്തര ഹബ് ആക്കും
(ഏീ്ലൃിാലി മശാ ീ ാമസല ഗലൃമഹമ മി ശിലൃിേമശീിേമഹ വൌയ ശി വശഴവലൃ ലറൌരമശീിേ ലെരീൃ.) എന്നുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനത്തില്‍ 'ഓര്‍മ്മ' (ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസ്സിയേഷന്‍) ആഹ്ളാദവും നന്ദിയും അറിയിച്ചു. ഓര്‍മ്മ; മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്കും ധനമന്ത്രി കെ എം മാണിക്കും പ്രവാസിമന്ത്രി കെ.സി. ജോസഫിനും കഴിഞ്ഞ മാസം സമര്‍പ്പിച്ച നിവേദനം അംഗീകരിച്ച് കൈക്കൊണ്ട ഈ പ്രഖ്യാപനം വളരെയേറെ പ്രതീക്ഷ നല്‍കുന്ന നടപടിയാണ്.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വിഭാഗം ആരംഭിക്കുന്ന കാര്യം പരിശോധിക്കും, വിദേശ രാജ്യങ്ങളില്‍നിന്ന് ഉന്നത വിദ്യാഭ്യാസത്തിനു കേരളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനും ഫീസിനും വ്യക്തമായ മാനദണ്ഡങ്ങള്‍ തയാറാക്കുന്നതിനു നടപടി കൈക്കൊള്ളും എന്നും ഓര്‍മയുടെ നിവേദനത്തെ തുടര്‍ന്ന് മുഖ്യ മന്ത്രി വ്യക്തമാക്കി. ഓര്‍മാ രക്ഷാധികാരി മുന്‍ കേന്ദ്രമന്ത്രി എം.എം. ജേക്കബ്, റോഷി അഗസ്റിന്‍ എംഎല്‍എ, ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ എന്നിവരും ഓവര്‍സീസ് റസിഡന്റ് മലയാളി അസോസിയേഷന്റെ നിവേദനത്തെ പിന്താങ്ങിയിരുന്നു. ഓര്‍മ വക്താവും ഡയറക്ടറുമായ ജോര്‍ജ് നടവയലിനെയും യോഗം അഭിനന്ദിച്ചു.

പ്രസിഡന്റ് ജോസ് ആറ്റുപുറം, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്‍, ട്രഷറാര്‍ അലക്സ് തോമസ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം