മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ ഐലന്‍ഡിനു പുതിയ നേതൃത്വം
Wednesday, March 18, 2015 5:29 AM IST
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ ഐലന്‍ഡിന്റെ (എംഎഎസ്ഐ) 2015ലെ ഭാരവാഹികള്‍ ചുമതലയേറ്റു.

ജനുവരി 18ന് സ്റാറ്റന്‍ ഐലന്‍ഡ് സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് സാം കോടിയാട്ട് കോശി (പ്രസിഡന്റ്), സണ്ണി കോന്നിയൂര്‍ (വൈസ് പ്രസിഡന്റ്), റോഷന്‍ മാമ്മന്‍ (സെക്രട്ടറി), ജോര്‍ജ് പീറ്റര്‍ (ട്രഷറര്‍), ആന്റോ ജോസഫ് (ജോ. സെക്രട്ടറി) എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം, ഫ്രെഡ് എഡ്വേര്‍ഡ് (കള്‍ച്ചറല്‍ പ്രോഗ്രാം), ജോസ് എബ്രഹാം (എഡ്യൂക്കേഷന്‍), ജമിനി തോമസ് (വിമന്‍സ് ഫോറം), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (ഓണാഘോഷം), സാബു എഡ്വേര്‍ഡ് (സ്പോര്‍ട്സ്-പിക്നിക്), ഷാജി എഡ്വേര്‍ഡ് (ക്രൂസ് ട്രിപ്പ്), തോമസ് തോമസ് പാലത്തറ (പബ്ളിക് റിലേഷന്‍സ്), സജിത്ത് കുമാര്‍ നായര്‍, ജേക്കബ് മാത്യു, തിരുവല്ലാ ബേബി, സദാശിവന്‍ നായര്‍, ജോസ് വര്‍ഗീസ്, കോശി പണിക്കര്‍, അലക്സ് വലിയവീടന്‍, ബോണിഫേസ് ജോര്‍ജ്, വര്‍ഗീസ് സി. വര്‍ഗീസ്, എസ്.എസ്. പ്രകാശ് എക്സ് ഒഫീഷ്യോ എന്നിവര്‍ ഉള്‍പ്പെട്ട 22 പേരാണു പുതിയ ഭരണസമിതിയംഗങ്ങള്‍. സ്കറിയാ ഉമ്മനെ 2015ലെ ഓഡിറ്റര്‍ ആയി തെരഞ്ഞെടുത്തു.

മൂന്നു ദശാബ്ദത്തിലേറെ പിന്നിട്ടുകഴിഞ്ഞ സ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസ്സോസിയേഷന്‍ മലയാളി സമൂഹത്തിന്റെ നന്മയും ഐക്യവും ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവിനുള്ളില്‍ ചെയ്തുതീര്‍ത്തിട്ടുള്ളത്. യുവതലമുറയുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കുമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും അവയ്ക്കു നേതൃത്വം കൊടുക്കുകയും ചെയ്യുമെന്നു ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സാം കോശി പ്രഖ്യാപിച്ചു.

അസോസിയേഷന്റ് ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മികച്ച കലാവിരുന്നോടെ സ്റാറ്റന്‍ ഐലന്‍ഡ് ഹില്‍ടണ്‍ ഹോട്ടലില്‍വച്ച് ഏപ്രില്‍ 18ന് (ശനിയാഴ്ച) ഔപചാരികമായി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരുന്നു. മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി ഏവരുടേയും സാന്നിധ്യവും സഹകരണവും അഭ്യര്‍ഥിച്ചുകൊള്ളുന്നതായി പബ്ളിക് റിലേഷന്‍സ് കണ്‍വീനര്‍ തോമസ് തോമസ് പാലത്തറ അറിയിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ