അബ്ദുള്‍ ഹമീദ് മദനി മസ്കറ്റില്‍
Tuesday, March 17, 2015 6:09 AM IST
മസ്കറ്റ്: 'ഖുര്‍ആന്‍ മാനവ മോചനത്തിന്റെ ദിവ്യ ഗ്രന്ഥം' എന്ന പേരില്‍ മസ്കറ്റ് ഇസ്ലാഹി സെന്റര്‍ വിജ്ഞാന സദസ് സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 20}ു(വെള്ളി) വൈകുന്നേരം 7.30}ു റൂവി അല്‍ മസാ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും ചിന്തകനും ഖുര്‍ആന്‍ പരിഭാഷകനുമായ ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനി മുഖ്യ പ്രഭാഷണം നടത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്കിടയില്‍ നടക്കുന്ന അനൌപചാരിക ഖുര്‍ആന്‍ പഠന പദ്ധതിയായ 'വെളിച്ചം' മസ്കറ്റ് ചാപ്റ്ററിന്റെ ഭാഗമായാണു പ്രഭാഷണം സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം