ലോറ ആബ്രിസ് ഷിക്കാഗോ യൂത്ത് ഓഫ് ദി ഇയര്‍ 2015
Tuesday, March 17, 2015 6:08 AM IST
ഷിക്കാഗോ: സമൂഹത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന യുവതീയുവാക്കളില്‍നിന്നു ഷിക്കാഗോ യൂത്ത് ഓഫ് ദി ഇയര്‍ മത്സരത്തില്‍ ലോറ ആബ്രിസിനെ(17) വിജയിയായി പ്രഖ്യാപിച്ചു.

അവസാന റൌണ്ട് മത്സരത്തില്‍ പങ്കെടുത്ത എട്ടു പേരില്‍നിന്നാണു ലോറ തെരഞ്ഞെടുക്കപ്പെട്ടത്.

മാര്‍ച്ച് രണ്ടാം വാരം നടന്ന മത്സരത്തില്‍ വിവിധ ക്ളബുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന യുവതീയുവാക്കളാണു പങ്കെടുത്തത്. ഷിക്കാഗോ ബോയ്സ് ആന്‍ഡ് ഗേള്‍സ് ക്ളബുകളുടെ സിഇഒയാണു വിജയിയെ പ്രഖ്യാപിച്ചത്.

പഠിപ്പില്‍ അതിസമര്‍ഥയായ ലോറയുടെ ജിപിഎ നാലിനു മുകളിലാണ്. ഗ്രാമ പ്രദേശത്തുളള കുട്ടികളെ ഭാഷ പഠിപ്പിക്കുന്നതി}ു് ലോറ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും സമീപത്തുളള ക്ളബാണ് ലോറയുടെ രണ്ടാമത്തെ വീടെന്നും മാതാവ് പറഞ്ഞു.

ആയിരം ഡോളര്‍ വിലപിടിപ്പുളള ഒരു ലാപ്ടോപും
ആയിരം ഡോളര്‍ സ്കോളര്‍ഷിപ്പും ആയിരം ഡോളര്‍ വിലയുളള വിമാന ടിക്കറ്റുമാണു ലോറയ്ക്കു ലഭിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സില്‍ ചേര്‍ന്ന വിദ്യാഭ്യാസം തുടരാനാണു ലോറ ആഗ്രഹിക്കുന്നത്.

ദേശീയാടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുവാന്‍ കഴിഞ്ഞാല്‍ 50,000 ഡോളറിന്റെ സ്കോളര്‍ഷിപ്പും വൈറ്റ് ഹൌസിലേക്കുളള ഒരു ട്രിപ്പുമാണു വിജയിയെ തേടിയെത്തുക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍