രേണു കട്ടൂരിനെ അമേരിക്കന്‍ കൌണ്‍സില്‍ ഓഫ് എഡ്യുക്കേഷന്‍ അധ്യക്ഷയായി നിയമിച്ചു
Tuesday, March 17, 2015 6:07 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ വംശജയും യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റണ്‍ സിസ്റം ചാന്‍സലറുമായ രേണു കട്ടൂരിനെ അമേരിക്കയിലെ ഉയര്‍ന്ന വിദ്യാഭ്യാസ ചുമതലയുളള അമേരിക്കന്‍ കൌണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ അധ്യക്ഷയായി നിയമിച്ചു.

ഉത്തര്‍പ്രദേശില്‍ ജനിച്ചു വളര്‍ന്ന, കാണ്‍പുര്‍ യൂണിവേഴ്സിറ്റിയില്‍നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രേണുവിന്റെ നിയമനം നിലവിലുളള അധ്യക്ഷന്‍ ജയിംസ് എച്ചുമുളളന്‍ ഒഴിയുന്ന സ്ഥാനത്തേക്കാണ്.

2008 ജനുവരിയില്‍ ഹൂസ്റണ്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ പദവി ഏറ്റെടുക്കുമ്പോള്‍, രേണുവിനെ തേടിയെത്തിയത്. ഒരു വിദേശി ആദ്യമായി ഈ സ്ഥാനത്ത് അവരോധിതയായി എന്ന ബഹുമതിയാണ്.

2011 ല്‍ ഹൂസ്റണ്‍ യൂണിവേഴ്സിറ്റി ടയല്‍വണ്‍ യൂണിവേഴ്സിറ്റിയായി ഉയര്‍ത്തപ്പെട്ടത് രേണുവിന്റെ അസാമാന്യ ഭരണപാടവംകൊണ്ടാണ്.

രേണു കട്ടൂര്‍ ആഗോള പരിസ്ഥിതി പോളിസികളെക്കുറിച്ചു നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാണ്‍പുര്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദവും ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദാനന്തര ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റും രേണു കരസ്ഥമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍