ബ്രോങ്ക്സ് ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണതിരുനാള്‍ മാര്‍ച്ച് 22ന്
Tuesday, March 17, 2015 6:06 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണതിരുനാള്‍ മാര്‍ച്ച് 22}ു (ഞായര്‍) ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങളോടെ ആചരിക്കുന്നു.

രാവിലെ 10.30ന് ആരംഭിക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ ഫാ. ഡേവിസ് ചിറമ്മല്‍, ഫാ. സൈമണ്‍ പള്ളിപ്പറമ്പില്‍, വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ഇടവകയിലെ എല്ലാ ജോസഫ് നാമേധേയരും ഒന്നുചേര്‍ന്നാണു തിരുനാള്‍ ഏറ്റുകഴിക്കുന്നത്. സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. ബെന്നി മുട്ടപ്പള്ളി കോ-ഓര്‍ഡിനേറ്ററായുള്ള കമ്മിറ്റി തിരുനാളിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തിവരുന്നു.

തിരുക്കുടുംബത്തിന്റെയും തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളിലേക്ക് എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവക സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി