ഫോമാ കെഎജിഡബ്ള്യു ടാലന്റ് ടൈം
Monday, March 16, 2015 7:30 AM IST
ബാള്‍ട്ടിമോര്‍: ഭാരതീയ കലകളെയും സാഹിത്യത്തെയും സംസ്കൃതിയേയും പരിരക്ഷിക്കുക, പരിപാലിക്കുക, സംസ്കരണം ചെയ്യുക എന്ന വലിയ ഒരു ദൌത്യമാണു ഫോമകെഎജിഡബ്ള്യു സഹകരണത്തില്‍ തലസ്ഥാന നഗരിയില്‍ അരങ്ങേറാന്‍ പോകുന്ന ടാലന്റ് ടൈം. ഈ സംരംഭത്തിലൂടെ നമ്മുടെ സാംസ്കാരികപൈതൃകത്തെ ആശ്ളേഷിക്കുവാന്‍ വരുംതലമുറ പ്രപ്തരാകും.

വൈവിധ്യമാര്‍ന്ന മത്സരപരമ്പരകളാണു നമ്മുടെ യുവജനങ്ങളെ കാത്തിരിക്കുക. പ്രായപൂര്‍ത്തിയായവര്‍ക്കും ഇതു വേറിട്ടൊരു അനുഭവമാവും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അതിഥികള്‍ക്കായി അനേകം ഭവനങ്ങളുടെ വാതിലുകള്‍ തുറക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആതിഥേയപ്രിയരായ ബാള്‍ട്ടിമോര്‍, വാഷിംഗ്ടണ്‍, വെര്‍ജീനിയ നിവാസികള്‍ അവര്‍ക്കായി വിളക്കുകളില്‍ എണ്ണനിറച്ചു കാത്തിരിക്കുന്നു.

തലസ്ഥാന നഗരിയുടെ വിസ്മയ വ്യത്യസ്ത കാഴ്ചകളും ചരിത്രമുറങ്ങുന്ന ബാള്‍ട്ടിമോര്‍, വെര്‍ജീനിയ വിഭാഗങ്ങളും നിങ്ങളെ വരവേല്‍ക്കാന്‍, എതിരേല്‍ക്കാന്‍ കാത്തിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കുക, കാതോര്‍ക്കുക.

റിപ്പോര്‍ട്ട്: വിനോദ് ഡേവിഡ്