മാര്‍ ബസേലിയോസ് മൂവ്മെന്റ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 22 മുതല്‍
Monday, March 16, 2015 7:26 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനും ധ്യാനയോഗവും നടത്തുന്നു.

വലിയ നോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് 22, 23, 25 തീയതികളില്‍ വൈകുന്നേരം ഏഴു മുതല്‍ അബാസിയ അല്‍ഫോന്‍സാ ഹാളില്‍ കണ്‍വന്‍ഷനും 26-നു വൈകിട്ട് ഏഴു മുതല്‍ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ധ്യാനയോഗവും നടക്കും.

കണ്‍വന്‍ഷനും ധ്യാനയോഗത്തിനും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന സെക്രട്ടറി, തൃക്കുന്നത്ത് സെമിനാരി മാനേജര്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങി നിരവധി തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പെരുമ്പാവൂര്‍ ബഥേല്‍ സുലോക്ക ഇടവക വികാരിയും ധ്യാനഗുരുവുമായ ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പാ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99251751, 99629915, 96636234.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍