മസ്കറ്റ് മലയാളീസ് സൌഹൃദകൂട്ടായ്മ മൂന്നാം വാര്‍ഷികം ആഘോഷിച്ചു
Monday, March 16, 2015 7:22 AM IST
മസ്കറ്റ്: മസ്കറ്റ് മലയാളീസ് സൌഹൃദകൂട്ടായ്മ ആയിരത്തില്‍പ്പരം അംഗങ്ങളോടൊപ്പം മൂന്നാം വാര്‍ഷികം ആഘോഷിച്ചു. ഒമാന്റെ ചരിത്രത്തില്‍ ആദ്യമായാണ് പതിനാലായിരത്തോളം വരുന്ന ഒരു മലയാളി സൌഹൃദകൂട്ടായ്മ വിപുലമായ രീതിയില്‍ തങ്ങളുടെ അംഗങ്ങള്‍ക്കു സ്നേഹ സമ്മാനമായി ഒരു സംഗീത ഷോ നല്‍കിയത്.

ഏഴോടെ ഗ്രൂപ്പ് അഡ്മിന്‍ രാകേഷ് വായ്പൂരും മുഖ്യാതിഥി സാലിം അല്‍ അബ്രി യും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഡോ. ജിതേഷ് മാഷിന്റെ അവതരണത്തില്‍ ഒമാനിലെ പ്രഗല്‍ഭരായ ഒരു പറ്റം കലാകാരന്മാര്‍ ഒന്നിച്ചപ്പോള്‍ ആഘോഷ പരിപാടി അതിമനോഹരമായി. കൂടാതെ റേഡിയോ ഏഷ്യാ 1269മാ സ്കെ സംഗീത വര്‍ഷം റിയാലിറ്റി ഷോ ജിസിസി വിജയി ഋതിക നായര്‍ക്ക് മസ്കറ്റ് മലയാളീസിന്റെ കലാമണ്ഡലം സുധാ ജി. നായര്‍ പുരസ്കാരം നല്‍കി. ഗാനമേള, ലുലു മലര്‍വാടി ടീം നടത്തിയ കോമഡി സ്കിറ്റ്, വൈറ്റ് റോസ് ഡാന്‍സ് ടീം വക സിനിമാറ്റിക് ഡാന്‍സ് എന്നിവയോടൊപ്പം കുട്ടികളും മുതിര്‍ന്നവരും താളത്തിനൊത്ത് ചുവടുവയ്ക്കുകയും ചെയ്തു.

ഫേസ്ബുക്കുവഴി ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടായതുകൊണ്ട് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്സ് എല്ലാം ഫേസ്ബുക്ക് നിറം ആയ നീല ഷര്‍ട്ടും മുണ്ടും വനിതാ വിംഗ് നീല സാരിയും ധരിച്ചുകൊണ്ടാണു വന്നത്. ദുബായ് ഗോള്‍ഡ് വക സ്വര്‍ണ നാണയങ്ങളും സ്ട്രോംഗ് ലൈറ്റ് വക വിവിധ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ കാണികള്‍ക്കു നല്‍കി.

പുതിയതായി ഗ്രൂപ്പില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ ഈ ഫേസ്ബുക്ക് ലിങ്കില്‍ ംംം.ളമരലയീീസ.രീാ/ഴൃീൌു/ാൌരെമാമഹമ്യമഹലല/ ജോയിന്‍ ചെയ്യുക.

റലലൃെ ലേരവിീഹീഴ്യൌറല ആഭിമുഖ്യത്തില്‍ രകേഷിനോടൊപ്പം അമൃത്പാലും അഡ്മിന്‍ ടീം ചേര്‍ന്നാണ് ഈ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്.