ഇശലുകള്‍ പെയ്തിറങ്ങിയ 'സംകൃതപമഗരി' സംഗീതരാവ് റിയാലിറ്റി ഷോ ശ്രദ്ധേയമായി
Monday, March 16, 2015 5:25 AM IST
റിയാദ്: വോയ്സ് ഓഫ് കേരള റേഡിയോയുടെ ആഭിമുഖ്യത്തില്‍ സൌദിയുടെ വിവിധ നഗരങ്ങളില്‍ നിന്നും വന്നെത്തിയ പന്ത്രണ്ട് ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടു നടന്ന അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് സംകൃതപമഗരി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ റിയാദിലെ മാപ്പിളപ്പാട്ട് പ്രേമികള്‍ക്ക് വേറിട്ട അനുഭവമായി.
നാല്‍പ്പത്തിയഞ്ച് പേരില്‍നിന്ന് ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാര്‍ത്ഥികള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മാപ്പിളപ്പാട്ടിന്റെ വിവിധ ഇശലുകളായ പദം, ചിന്ത്, തൊങ്കല്‍, ചായല്‍ എന്നിങ്ങനെ നാല് ടീമുകളായി മത്സരിച്ച ഗായകരില്‍ റിയാദില്‍നിന്നുള്ള സലിം ചാലിയം മികച്ച പ്രകടനവുമായി ഒന്നാംസ്ഥാനത്തെത്തി. റിയാദില്‍നിന്നുള്ള മുഹ്സിന്‍ രണ്ടാംസ്ഥാനവും ദമ്മാമില്‍നിന്നുള്ള ജിന്‍ഷ ഹരിദാസ് മൂന്നാംസ്ഥാനവും നേടി. വോയ്സ് ഓഫ് കേരള സംകൃതപമഗരിയുടെ അവതാരകന്‍ യൂസുഫ് കാരക്കാടും റിയാദില്‍നിന്നുള്ള ഷാജഹാന്‍ എടക്കരയും പരിപാടിയുടെ അവതാരകരായിരുന്നു.

പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ മൂസ എരഞ്ഞോളിയും മാപ്പിളപ്പാട്ട് ഗവേഷണ രംഗത്തും നിരൂപണ രംഗത്തും പ്രവര്‍ത്തിക്കുന്ന ഫൈസല്‍ എളേറ്റിലും പരിപാടിയുടെ വിധികര്‍ത്താക്കളായിരുന്നു.
മാപ്പിളപ്പാട്ട് ഗാനശാഖയ്ക്കുമഹത്തായ സംഭാവനകള്‍ നല്‍കിയ പൂര്‍വസൂരികളെ സ്മരിച്ചുകൊണ്ട് മാപ്പിളപ്പാട്ടിന്റെ മുഴുവന്‍ തലങ്ങളെയും സ്പര്‍ശിച്ചു കൊണ്ടുള്ള അവതരണം റിയാദിലെ മാപ്പിളപ്പാട്ട് സദസിനു വേറിട്ട അനുഭവമായി മാറി.

അന്താക്ഷരി, പ്രശ്നോത്തരി, ഇഷ്ടഗാനങ്ങള്‍, പല്ലവി, അനുപല്ലവി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ വിജയികള്‍ക്കു പാസ്പോട്ട് ഇലക്ട്രോണിക്സിന്റെയും നൈറ്റ് മെയ്റ്റ് മാട്രസിന്റെയും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആം ആദ്മി പാര്‍ട്ടി റിയാദ് ഘടകത്തിന്റെയും ഫോണ്‍ ഹൌസിന്റെയും ഉപഹാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു.

സാംസ്കാരിക സമ്മേളനം അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് കേരള മാര്‍ക്കറ്റിംഗ് മാനേജര്‍ നൌഫല്‍ അധ്യക്ഷത വഹിച്ചു. സിറ്റി ഫ്ളവര്‍ മാനേജിംഗ് ഡയറക്ടര്‍ അഹമദ്കോയ മൂസ എരഞ്ഞോളിയെ ആദരിച്ചു. റിയാദിലെ മുഴുവന്‍ മാധ്യമ പ്രതിനിധികളേയും ചടങ്ങില്‍ ആദരിച്ചു. പാസ്പോട്ട് ഇലക്ട്രോണിക്സ് പ്രതിനിധി, ജോയ് ആലുക്കാസ് റീജ്യണല്‍ മാനേജര്‍ ടോണി, ഫൈസല്‍ വടകര, അനീഷ് ടി.പി, ഷാജഹാന്‍, നസീര്‍, മജീദ് ചിങ്ങോലി, ഇബ്രാഹിം സുബ്ഹാന്‍, സുജാബ്മോന്‍, സഫിയുദ്ദീന്‍ സലിം കളക്കര, റഫീഖ് പന്നിയങ്കര, പി.എം.സി. മെഹ്റൂഫ്, അഹ്മദ് മേലാറ്റൂര്‍, ഫസല്‍, മുഹമ്മദ് ഹനീഫ, പി.വി. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. അര്‍ഷദ് മാച്ചേരി, ഹാരിസ് ചോല, മുസ്തഫ പാണ്ടിക്കാട്, അഷ്റഫ്, സുധീര്‍ കൊല്ലം, അലക്സ്, അബ്ദുല്‍അസീസ് കോഴിക്കോട്, അബ്ദുല്ല വല്ലാഞ്ചിറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഉബൈദ് എടവണ്ണ സ്വാഗതവും മുഹമ്മദലി കൂടാളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍