മാതൃഭാഷ പഠന ആഘോഷങ്ങള്‍, ഫഹഹീല്‍ മേഖലയില്‍ ജനകീയ സമിതിയായി
Monday, March 16, 2015 5:25 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഇരുപത്തിഅഞ്ചു വര്‍ഷമായി നടന്നു വരുന്ന മാതൃഭാഷ പഠനത്തിന്റെ രജതജൂബിലി ആഘോഷങ്ങളും ഈ വര്‍ഷത്തെ പഠന ക്ളാസുകളും സജീവമാക്കുന്നതിനുവേണ്ടി ഫഹഹീല്‍ മേഖലയില്‍ വിപുലമായ ഭാഷ സമിതി നിലവില്‍ വന്നു.

മംഗഫ് കലാ സെന്ററില്‍ നടന്ന ചടങ്ങില്‍ മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ സാം പൈനംമൂട്, കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് രഘുനാഥന്‍ നായര്‍, ലിസി കുര്യാക്കോസ് എന്നിവര്‍ പഠന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി ഷാജു വി.ഹനീഫ് അധ്യക്ഷനായിരുന്നു. പഠന പ്രവര്‍ത്തനങ്ങള്‍ ആസ്വാദ്യകരമാകുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച്കൊണ്ട് അനില്‍കുമാര്‍, പരമേശ്വരന്‍, ജ്യോതിദാസ് പി.എന്‍., സനല്‍കുമാര്‍, തോമസ് അബ്രഹാം, ശുഭ ഷൈന്‍, ശ്യാമള നാരായണന്‍, കെ.പി. പൌലോസ്, പ്രസാദ് കെ. എന്നിവര്‍ സംസാരിച്ചു.

അഡ്വ. രാജേഷ് സാഗര്‍, ഡോ. ഉണ്ണികൃഷ്ണന്‍, ടി.എസ്. രാജന്‍, പ്രേമന്‍ ഇല്ലത്ത്, ശിവദാസ്, പരമേശ്വരന്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായും പ്രസീദ് കരുണാകരന്‍ മേഖലാ കണ്‍വീനറും തോമസ് അബ്രഹാം, ജോതിഷ് ചെറിയാന്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായുമുള്ള 60 അംഗ രജതജൂബിലി കമ്മിറ്റിയെയും യോഗം തെരഞ്ഞടുത്തു. ചടങ്ങിനു കേന്ദ്ര കമ്മിറ്റി അംഗം രഘീല്‍ കെ.മോഹന്‍ദാസ് സ്വാഗതവും പ്രസീദ് കരുണാകരന്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍