മഹാത്മാക്കളോടുള്ള സാമീപ്യം സത്യവിശ്വാസത്തിന്റെ ഭാഗം: റഹ്മാന്‍ ഫൈസി
Monday, March 16, 2015 5:24 AM IST
റിയാദ്: മഹാത്മാക്കളോടുള്ള ആദരവും സാമീപ്യവും സത്യവിശ്വാസത്തിന്റെ ഭാഗമാണെന്നും മഹാന്മാരെ അനുസ്മരിക്കല്‍ ഇബാദതാണെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി പ്രസ്താവിച്ചു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യവാന്മാരോടു കൂടെ ചേരുകയും ചെയ്യുക എന്നതാണു ഖുര്‍ആന്റെ കല്പന. സച്ചരിതരായ മഹാന്മാരാണു ഖുര്‍ആന്‍ വ്യക്തമാക്കിയ സത്യാവാന്മാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്വൈഎസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മജ്ലിസുന്നൂര്‍ ആത്മീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നാലായിരത്തിലേറെ കേന്ദ്രങ്ങളില്‍ മജ്ലിസുന്നൂര്‍ നടക്കുന്നുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങളോ ഭൌതിക താത്പര്യങ്ങളോ ഇല്ലാത്ത ഇത്തരം സദസുകള്‍ക്കു കേരളീയ സമൂഹം വന്‍ സ്വീകാര്യത നല്‍കിയിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു.

എസ്വൈഎസ് സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ശിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ കെ. കോയാമു ഹാജി, നാസര്‍ കാരന്തൂര്‍, സുബൈര്‍ ഹുദവി, ഹംസ ദാരിമി, റിയാസലി ഹുദവി, സലീം വാഫി, ഇസ്മായില്‍ ഹുദവി, ത്വാഹ മളാഹിരി, അലി തയ്യാല, സലാം പറവണ്ണ, ബഷീര്‍ പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സൈദലവി ഫൈസി പനങ്ങാങ്ങര സ്വാഗതവും കെ.പി. മുഹമ്മദ് കളപ്പാറ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍