ലേണിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കുന്നു
Monday, March 16, 2015 5:23 AM IST
കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനു മുന്‍പു നല്‍കിയതും ഇതുവരെ നടപടികള്‍ പൂര്‍ത്തിയാക്കാത്തതുമായ മുഴുവന്‍ ലേണിംഗ് ലൈസന്‍സുകളും പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത വിഭാഗം അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഹന്ന ഉത്തരവ് നല്‍കി.

വിദേശികള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ 600 ദിനാര്‍ ശമ്പളവും സര്‍വകലാശാലാ ബിരുദവും കുവൈറ്റില്‍ രണ്ടുവര്‍ഷത്തെ താമസവും വേണമെന്ന പുതുക്കിയ നിയമ പ്രാബല്യത്തില്‍ വന്നത് ഡിസംബര്‍ ഏഴിനു ശേഷമാണ്. അതിനു മുന്‍പുള്ള വ്യവസ്ഥപ്രകാരം ശമ്പളം 400 ദിനാര്‍ മതിയാകും. ഈ തീയതിക്കു മുന്‍പു ഡ്രൈവിംഗ് ലൈസന്‍സ് സമ്പാദിച്ചവര്‍ ലൈസന്‍സ് പുതുക്കുന്ന സമയത്തു പുതിയ വ്യവസ്ഥ പാലിച്ചിരിക്കണം. പുതിയ വ്യവസ്ഥ നിലവില്‍ വന്ന സാഹചര്യത്തില്‍ ഡിസംബര്‍ 7 മുന്‍പ് സമ്പാദിച്ച ലേണിംഗ് ലൈസന്‍സുകളും മുഴുവന്‍ റദ്ദാക്കാനാണു തീരുമാനം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍