ബജറ്റ് സംഭവം; ജനാധിപത്യ കേരളത്തിനു അപമാനം: യൂത്ത് ഇന്ത്യ കുവൈറ്റ്
Saturday, March 14, 2015 8:41 AM IST
കുവൈറ്റ്: ബജറ്റ് അവതരണത്തിന്റെ സാഹചര്യത്തില്‍ നിയമസഭയില്‍ നടന്ന കലാപം ജനാതിപത്യ കേരളത്തിനു അപമാനമാണെന്നു യൂത്ത് ഇന്ത്യ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

കോടികള്‍ കോഴ വാങ്ങി ആരോപണം നേരിടുന്ന കെ.എം. മാണി തന്നെ ബജറ്റ് അവതരിപ്പിക്കേണ്ടത് തങ്ങളുടെ അഭിമാന പ്രശ്നമായി എടുത്ത് കള്ളത്തരത്തിനു കൂട്ടുനിന്ന ഭരണപക്ഷ എംഎല്‍എമാരും ജനങ്ങളെ തോല്‍പിച്ചിട്ടാണ് ലഡു വിതരണം ചെയ്തു ആഘോഷിച്ചത്. അതോടൊപ്പം പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രകടനങ്ങള്‍ സാമാജികര്‍ക്ക് ചേര്‍ന്നതല്ലാത്തവിധം തരം താണതായിരുന്നു. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കന്‍ മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കെ നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ ഗുണ്ടാ വിളയാട്ടം ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍