റഹ്മാന്‍ ഫൈസിക്കു സ്വീകരണം നല്‍കി
Thursday, March 12, 2015 8:22 AM IST
റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയും മജ്മ അല്‍ ഇസ്ലാമിയ കാവനൂര്‍ പ്രിന്‍സിപ്പലുമായ കെ. റഹ്മാന്‍ ഫൈസി കാവനൂരിനു റിയാദ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

എസ്കെഐസി സൌദി നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, എസ്കെഐസി റിയാദ് ജനറല്‍ സെക്രട്ടറി സമദ് പെരുമഖം, സലീം വാഫി മുത്തേടം, നൌഫല്‍ വാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

റിയാദ്, ദമാം, ജിദ്ദ, മക്ക, യാമ്പൂ, മദീന, ഹായില്‍, ബുറൈദ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യത്യസ്ത പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

റഹ്മാന്‍ ഫൈസിയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ 0502195506 ,0509284117, 0507095145 തുടങ്ങിയ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് എസ്കെഐസി സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാടും സെക്രട്ടറി അലവിക്കട്ടി ഒളവട്ടൂരും അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍