സാഹിത്യസൃഷ്ടികള്‍ ക്ഷണിച്ചു
Thursday, March 12, 2015 8:19 AM IST
അല്‍കോബാര്‍: നവയുഗം സാംസ്കാരിക വേദി അല്‍കോബാര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടി നേതാവും കേരള രാഷ്ട്രീയത്തിലെ സംശുദ്ധ പൊതുപ്രവര്‍ത്തനത്തിനുടമയുമായ സഖാവ് കെ.സി. പിള്ളയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന കെ.സി. പിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിനു സൌദി അറേബ്യയിലെ പ്രവാസി സാഹിത്യകാരില്‍ നിന്നു മലയാളം ചെറുകഥ, കവിത എന്നീ വിഭാഗങ്ങളില്‍ സാഹിത്യസൃഷ്ടികള്‍ ക്ഷണിച്ചു.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുമ്പു പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പത്ത് ഫുള്‍സ്കാപ്പ് പേജില്‍ കവിയാത്ത സാഹിത്യ ശൃഷ്ടികള്‍ ഏപ്രില്‍ പത്തിന് മുമ്പായി ിമ്മ്യൌഴമാസവീയമൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.

മലയാളം ചെറുകഥ, കവിത വിഭാഗങ്ങളില്‍ മികച്ച ആദ്യ മൂന്നു സൃഷ്ടികള്‍ക്കു മേയ് രണ്ടാം വാരം കേരളത്തിലെയും പ്രവാസ ലോകത്തെയും രാഷ്ട്രീയ കലാ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന നവയുഗം കലാ സാഹിത്യ സന്ധ്യയില്‍ വച്ച് കെ.സി. പിള്ള സ്മാരക സാഹിത്യ പുരസ്കാരം നല്‍കി ആദരിക്കും. പുരസ്കാരത്തിന് അര്‍ഹമാകുന്ന സാഹിത്യ സൃഷ്ടികള്‍ക്ക് പുറമേ, ലഭിച്ച എന്‍ട്രികളില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച സൃഷ്ടികള്‍ ചേര്‍ത്ത് സാഹിത്യ സമാഹാരമായി പ്രഭാത് ബുക്ക് ഹൌസ് വഴി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0552799969,0504983013.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം