കേളി സെവന്‍സ് ഫുട്ബോള്‍ സംഘടിപ്പിക്കുന്നു
Thursday, March 12, 2015 8:19 AM IST
റിയാദ്: കേളി കലാ സാംസ്കാരികവേദി റിയാദില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. കേളിയുടെ ഏട്ടാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി നടന്നുവരുന്ന വിവിധ കലാ-സാംസ്കാരിക-കായിക പരിപാടികളുടെ ഭാഗമായാണു സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

കേളി കായികവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേളി അംഗങ്ങള്‍ക്കായാണു വിവിധ ഏരിയ കമ്മിറ്റികളെ ഉള്‍പ്പെടുത്തി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് 27ന് (വെള്ളി) രാവിലെ ഒമ്പതിനു റിയാദ് എക്സിറ്റ് 22ലുള്ള സാഹ അല്‍ഹാഇറ ഗ്രൌണ്ടിലാണു മത്സരങ്ങള്‍ നടക്കുക. എല്ലാ ഫുട്ബോള്‍ പ്രേമികളെയും ടൂര്‍ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍