നവീന്‍ മെമ്മോറിയല്‍ ട്രോഫി ഫ്രണ്ട്സ് കേരളയ്ക്ക്
Thursday, March 12, 2015 6:46 AM IST
കുവൈറ്റ്: ഫോക്കസ് (ഫോറം ഓഫ് കാഡ്യുസേഴ്സ്, കുവൈറ്റ്) നാലാമത് നവീന്‍ ജോര്‍ജ് മെമ്മോറിയല്‍ ട്രോഫി ഫ്രണ്ട്സ് കേരളക്ക്. 30 റണ്‍സിനു അനീസ് ക്യാപ്റ്റന്‍ ആയ ഡസര്‍ട്ട് കോര്‍ട്ട് അബാസിയെ പരാജയപ്പെടുത്തിയാണു ട്രോഫി കരസ്ഥമാക്കിയത്.

ലീഗ് അടിസ്ഥാനത്തില്‍ നടത്തിയ മത്സരം പ്രസിഡന്റ് സലിം രാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഉപദേശകസമിതി അംഗം മലയില്‍ മുഹമ്മദ് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. കെ.ബി. അനില്‍ (സെക്രട്ടറി) ആശംസകള്‍ നേര്‍ന്നു. സ്പോര്‍ട്സ് കണ്‍വീനര്‍ സ്വാഗതവും ട്രഷറര്‍ മോന്‍സി കെ. മാത്യു നന്ദിയും പറഞ്ഞു.

ശരത് അരവിന്ദ് (അബാസിയ വാരിയേഴ്സ്, എം.ടി. ജോസഫ് (ചലഞ്ചേഴ്സ് അബാസിയ), ഫൈസല്‍ (കോബ്രാസ് ഫര്‍വാനിയ) എന്നി ക്യാപ്റ്റന്‍മാരുടെ നേതൃത്തത്തിലുള്ള ടീമുകളും മത്സരത്തില്‍ പങ്കെടുത്തു മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിയസുമായി ബിനു ഫ്രണ്ട്സ് കേരള (ഫഹാഹീല്‍) നേടി.

വിജയികള്‍ക്ക് സലിംരാജ്, കെ.ബി. അനില്‍, മോന്‍സി കെ. മാത്യു, മുഹമ്മദ് ഇക്ബാല്‍, രതീഷ് കുമാര്‍, എം.ടി. ജോസഫ് എന്നിവര്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍