വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്ത് വിംഗ് രൂപവത്കരിച്ചു
Thursday, March 12, 2015 6:45 AM IST
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി ചാപ്റ്റര്‍ ഇരുപതാം വാര്‍ഷികത്തില്‍ ചരിത്രം കുറിച്ചുകൊണ്ട് 'യൂത്ത് വിംഗ്' രൂപവത്കരിച്ചു. സാംസ്കാരിക വൈവിധ്യത്തില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്കു മലയാളി സമൂഹത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട് അമേരിക്കന്‍ ജീവിതത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിനു യുവാക്കളൂടെ കൂട്ടയ്മ ലക്ഷ്യംവയ്ക്കുന്നു.

ഭാരവാഹികളായി പിന്റോ ചാക്കോ (യൂത്ത് വിംഗ് എക്സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍), റീനു വര്‍ഗീസ് (പ്രസിഡന്റ്), അലക്സ് സക്കറിയ (സെക്രട്ടറി), ജസ്റിന്‍ ഫിലിപ്പ് (പബ്ളിസിറ്റി കോഓര്‍ഡിനേറ്റര്‍), ജോയല്‍ ഷാജി (കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍), നെവിന്‍ വര്‍ഗീസ് (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), ഏബ്രഹാം ഫിലിപ്പ് (എക്സിക്യൂട്ടീവ് അഡ്വൈസര്‍), സണ്ണി മാത്യൂസ് (എക്സിക്യൂട്ടീവ് അഡ്വൈസര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണു വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ യുവജന സംഘമായ 'ഓള്‍ട്ടിയസിന്റെ' സാമൂഹിക പ്രവര്‍ത്തനങ്ങള്‍. 'ഓള്‍ട്ടിയസ്' മാതൃകയിലുള്ള എന്നാല്‍, അമേരിക്കന്‍ മണ്ണില്‍ സാമൂഹിക പ്രസക്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് യൂത്ത് വിംഗ് മുന്‍തൂക്കം നല്‍കുന്നത്. യൂത്ത് വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതിന് മാര്‍ച്ച് 15ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗ്ളോബല്‍ കമ്മിറ്റി മെംബറായ ഡോ. വിജയലക്ഷ്മി, യൂത്ത് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തും. യുഎന്നിന്റെ വേള്‍ഡ് വിമന്‍സ് ഫോറത്തില്‍ ഓള്‍ ഇന്ത്യ വിമന്‍സ് അസോസിയേഷനേയും ഇന്ത്യാ ഗവണ്‍മെന്റിനേയും പ്രതിനിധാനം ചെയ്തുകൊണ്ടു പങ്കെടുക്കാന്‍ എത്തിയതാണു ഡോ. വിജയലക്ഷ്മി.

വൈവിധ്യമാര്‍ന്ന പദ്ധതികള്‍ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പ്രാരംഭം കുറിച്ചുകൊണ്ടു 'ചാരിറ്റി ഡ്രൈവിന്' തുടക്കം കുറിച്ചു.

ന്യൂജേഴ്സി മോണ്‍റ്റ് ക്ളെയറില്‍ ലഹരിക്കടിപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ യുവതികളെ ലഹരിവിമുക്തമാക്കി പുനരധിവസിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന 'റിയല്‍ ഹൌസ് ഇന്‍കി'ലെ അന്തേവാസികള്‍ക്കാവശ്യമായ സാധനങ്ങള്‍ വിവിധ സംഘടനകളില്‍നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളില്‍നിന്നും സമാഹരിച്ച് മാര്‍ച്ച് 31ന് ഔദ്യോഗികമായി കൈമാറും. യുവതീയുവാക്കളുടെ ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന സുമനസുകള്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.

പിന്റോ ചാക്കോ (973 337 7238) ുശിീരവമസീ@ഴാമശഹ.രീാ, നെവിന്‍ വര്‍ഗീസ് (ില്ശിാമവേലം.ു.രീാ), ജസ്റിന്‍ ഫിലിപ്പ് (ഷൌശിുെേവശഹു2010@ഴാമശഹ.രീാ), സോമന്‍ ജോണ്‍ (ീാമി247@്യമവീീ.രീാ).

രാജശ്രീ പിന്റോ ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം