അബുദാബി 'ശക്തി'യുടെ 36-മാത് വാര്‍ഷികം
Thursday, March 12, 2015 6:39 AM IST
അബുദാബി: മൂന്നു പതിറ്റാണ്ടിലേറെക്കാലമായി അബുദാബിയുടെ കലാ,സാഹിത്യ, സാംസ്കാരിക നഭോ മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായ അബുദാബി ശക്തി തിയറ്റേഴ്സിന്റെ മുപ്പത്തിയാറാമത് വാര്‍ഷികാഘോഷം വിവിധ കലാ പരിപാടികളോടും സാംസ്കാരിക സമ്മേളനത്തോടും മാര്‍ച്ച് 12, 13 (വ്യാഴം, വെള്ളി) തീയതികളില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.

വ്യാഴാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനം എം.വി. ഗോവിന്ദന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ യുഎഇയിലെ വിവിധ സംഘടനാ പ്രതിനിധികളും പൌരപ്രമുഖരും സംബന്ധിക്കുമെന്ന് ജനറല്‍ സെക്രട്ടറി വി.പി. കൃഷ്ണകുമാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള