ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോന ഉദ്ഘാടനം മാര്‍ച്ച് 22 ന്
Thursday, March 12, 2015 6:34 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷ്യന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ക്നാനായ റീജണിനുവേണ്ടി സ്ഥാപിച്ച അഞ്ചു ഫൊറോനാപള്ളികളില്‍ ഒന്നായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫൊറോനയുടെ ഉദ്ഘാടനം മാര്‍ച്ച് 22നു വൈകുന്നേരം നാലിന് ആരാംഭിക്കുന്ന ദിവ്യബലിക്കുശേഷം മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും.

വിശുദ്ധ കുര്‍ബാനയില്‍ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പട്ട്, വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍, മോണ്‍. അഗസ്റിന്‍ പാലക്കാപറമ്പില്‍, ചാന്‍സിലര്‍ ഫാ. സെബാസ്റിന്‍ വേത്താനത്ത്, ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. സുനി പടിഞ്ഞാറെക്കര, ഡിട്രോയിറ്റ് ക്നാനായ വികാരി ഫാ. ഫിലിപ്പ് രാമച്ചാനത്ത്, മിനിസോട്ട ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ബിജു പാട്ടശേരില്‍, ടൊറന്‍ന്റോ ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. കുര്‍ബാനമധ്യേ ഫൊറോന സംബന്ധിച്ച് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കല്പന വായിക്കുന്നതും നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്യുന്നതുമാണ്.

തിരുക്കര്‍മ്മങ്ങളില്‍ ഫൊറോനായില്‍ ഉള്‍ക്കൊള്ളുന്ന ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട്, ഷിക്കാഗോ സെന്റ് മേരീസ്, ഡിട്രോയിറ്റ്, മിനിസോട്ടാ, ടൊറന്‍ന്റോ എന്നീ ഇടവകയിലെ/മിഷനുകളിലെ വിശ്വാസികള്‍ പങ്കെടുക്കും.

ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് അറിയിച്ചു.

റിപ്പോര്‍ട്ടര്‍: ബിനോയി കിഴക്കനടി