ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സാരംഗി അനുശോചിച്ചു
Wednesday, March 11, 2015 6:22 AM IST
റിയാദ്: ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ റിയാദിലെ കലാ-സാംസ്കാരിക സംഘടനയായ സാരംഗി അനുശോചിച്ചു. ബത്ത ഹാഫ് മൂണ്‍ ഓഡിറ്റോറിയത്തില്‍ കൂടിയ അനുസ്മരണ സമ്മേളനത്തില്‍ സാരംഗിയുടെ മുഖ്യരക്ഷാധികാരി സലിം കളക്കര അനുസ്മരണ പ്രഭാഷണം നടത്തി.

കാര്‍ത്തികേയന്‍ ആദ്യമായി സൌദിഅറേബ്യയില്‍ വരുന്നത് സാരംഗിയുടെ പരിപാടിയില്‍ പങ്കെടുക്കന്നതിനുവേണ്ടിയാണ്. സാരംഗിയുമായി അദ്ദേഹത്തിന്റെ ബന്ധം ദൃഢമായിരുന്നു. റിയാദിലെ സന്ദര്‍ശനവേളയില്‍ പൊതുസമൂഹത്തിന്റെ ആദരം പിടിച്ചുപറ്റിയ അദ്ദേഹം സാരംഗിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയത് ഇത്തരുണത്തില്‍ ഓര്‍ക്കുകയാണ്.

സ്നേഹംകൊണ്ട് രാഷ്ട്രീയ എതിരാളികളെപ്പോലും കീഴ്പ്പെടുത്താനുള്ള പ്രത്യേക കഴിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ജി. കാര്‍ത്തികേയനെന്ന് സലിം കളക്കര പറഞ്ഞു. റിയാദ് സന്ദര്‍ശനവും അദ്ദേഹത്തിന്റെ സ്നേഹം നിറഞ്ഞ പെരുമാറ്റവും ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. അനുസ്മരണ യോഗത്തില്‍ ഷാജി കുന്നികോട്, ജമാല്‍ എരിഞ്ഞിമാവ്, മാള മൊഹിയുധീന്‍, അക്ബര്‍ ആലംകോട്, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ കല്ലറ, സലാം തെന്നല, സക്കീര്‍ ദാനത്ത്, രാജന്‍ നിലമ്പൂര്‍, ഷംസു കളക്കര, ഷാജി സോണ, നവാസ് ഖാന്‍ പത്താനാംപുരം, ജിഫിന്‍ അരികോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.