ശക്തി തിയറ്റേഴ്സ് അബുദാബിയുടെ വാര്‍ഷിക സമ്മേളനം മാര്‍ച്ച് 12, 13 തീയതികളില്‍
Wednesday, March 11, 2015 6:20 AM IST
അബുദാബി: മൂന്നു പതിറ്റാണ്ടിലേറെക്കാലമായി അബുദാബിയുടെ കലാസാഹിത്യ സാംസ്കാരിക നഭോ മണ്ഡലങ്ങളില്‍ സജീവസാന്നിധ്യമായ അബുദാബി ശക്തി തീയറ്റേഴ്സിന്റെ 36-ാമത് വാര്‍ഷിക സമ്മേളനം വിവിധ കലാ പരിപാടികളുടെയും സാംസ്കാരിക സമ്മേളനത്തോടെയും മാര്‍ച്ച് 12, 13 (വ്യാഴം, വെള്ളി) തീയതികളില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

12 നു(വ്യാഴം) വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം മുന്‍ എംഎല്‍എ എം.വി. ഗോവിന്ദന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്യും. അബുദാബിയിലെ വിവിധ സംഘടനാപ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രസ്തുത

പരിപാടിയിലേക്കും 13നു (വെള്ളി) നടക്കുന്ന വാര്‍ഷിക സമ്മേളനത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി വി.പി. കൃഷ്ണകുമാറും പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

വിശദ വിവരങ്ങള്‍ക്ക് : 050 66921018 , 050 4780760.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള