ജി. കാര്‍ത്തികേയനു റിയാദ് ഒഐസിസിയുടെ ആദരാഞ്ജലികള്‍
Wednesday, March 11, 2015 6:14 AM IST
റിയാദ്: ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. പൊതുപ്രവര്‍ത്തനം നിസ്വാര്‍ഥമായ ജനസേവനമാണെന്നു മനസിലാക്കി ജനങ്ങളോടിഴപഴകിയ നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്ന് അനുശോചനയോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ദൃഢനിശ്ചയവും കരുത്താര്‍ന്ന നേതൃപാടവവും ജി. കാര്‍ത്തികേയനെ മറ്റു നേതാക്കളില്‍നിന്നു വ്യത്യസ്തനാക്കി. സൌമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയ ജി.കെയുടെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് കുഞ്ഞി കുമ്പള അനുസ്മരിച്ചു.

അബ്ദുള്ള വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. പ്രമോദ് പൂപ്പാല അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബാലചന്ദ്രന്‍(എന്‍ആര്‍കെ ഫോറം), മൊയ്തീന്‍ കോയ കല്ലമ്പാറ(കെഎംസിസി), സുബ്രഹ്മണ്യന്‍(കേളി), സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, നൌഫല്‍ പാലക്കാടന്‍, ഷാജി സോണ, അഷ്റഫ് വടക്കേവിള, സുഗതന്‍ ആലപ്പുഴ, ഷാജി മഠത്തില്‍, ഇസ്മായില്‍ വാലേത്ത്, സലാം തെന്നല, സജി കായംകുളം, ജയന്‍ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ജി. കാര്‍ത്തികേയനു സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍