കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐഎന്‍ഒസി-ഐ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ അനുശോചിച്ചു
Wednesday, March 11, 2015 4:47 AM IST
ന്യൂയോര്‍ക്ക്: കേരള നിയമസഭാ സ്പീക്കറും അഴിമതിയുടെ കറപുരളാത്ത ആദര്‍ശധീരനായ ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐഎന്‍ഓസി-ഐ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രസിഡന്റ് ജോയി ഇട്ടന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് അനുശോചനക്കുറിപ്പ് വായിച്ചു. ജോയി ഇട്ടന്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ ഐഎന്‍ഓസി കേരള ചാപ്റ്ററുമായി വളരെയധികം അടുത്തിടപെടുകയും തങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തന്നു സഹായിച്ചിരുന്ന ജി.കെയുടെ നിര്യാണം ഐഎന്‍ഓസിയെ സംബന്ധിച്ചിടത്തോളം തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് അഭിപ്രായപ്പെട്ടു.

ഐഎന്‍ഒസി വൈസ് പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്, ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ സജി അബ്രഹാം, ജോയിന്റ് ട്രഷറര്‍ റവ.ഡോ. വര്‍ഗീസ് ഏബ്രഹാം, റീജിണല്‍ കോ-ഓര്‍ഡിനേറ്റര്‍ ചാക്കോ കോയികളത്ത്, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വര്‍ഗീസ് രാജന്‍, ഫിലിപ്പ് ചാക്കോ, അബ്രഹാം പുതുശേരില്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍