വിശുദ്ധ യൌസേഫ് പിതാവിന്റെ തിരുനാള്‍ വര്‍ണാഭമായി
Wednesday, March 11, 2015 4:46 AM IST
ന്യൂയോര്‍ക്ക് : തൊഴിലാളികളുടെ മധ്യസ്ഥനും തിരുക്കുടുംബത്തിന്റെ നാഥനുമായ വിശുദ്ധ യൌസേഫ് പിതാവിന്റെ രണ്ടാമത് തിരുനാള്‍ ന്യൂയോര്‍ക്കിലെ വെസ്റ് ചെസ്റര്‍ ബ്രോങ്ക്സ് ക്നാനായ മിഷന്‍ ദേവാലയത്തില്‍ കൊണ്ടാടി. ലദീഞ്ഞോടുകൂടി തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിച്ച, ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ തിരുനാള്‍സന്ദേശവും സംഗീതസാന്ദ്രമായ തിരുനാള്‍ കുര്‍ബാനയും ആഘോഷങ്ങളെ ഭക്തിനിര്‍ഭരമാക്കി.

ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കിയ എബ്രഹാം പുളിയനക്കുന്നേല്‍, റെജി ഓഴങ്ങാലിന്‍, മാഗി പാട്ടക്കണ്ടത്തില്‍, തോമസ് പാലിച്ചേരില്‍ എന്നിവരോടും പതിമൂന്ന് പ്രസുദേന്തിമാരോടും കുടുംബാംഗങ്ങളോടും മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടേന്‍ നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: തോമസ് പാലിച്ചേരില്‍