ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി കുടുംബസംഗമം നടത്തി
Tuesday, March 10, 2015 8:24 AM IST
റിയാദ്: ഏപ്രില്‍ 10നു നടക്കുന്ന ഒഐസിസി എറണാകുളം ജില്ലാ വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം നടന്നു. ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ ആലുവ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ സമ്മാന കൂപ്പണ്‍ സിറ്റി ഫ്ളവര്‍ സിഇഒ ഫസലുര്‍ റഹ്മാന്‍ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ ജബാറിന് കൈമാറി.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, യഹ്യ കൊടുങ്ങല്ലൂര്‍, അലി ആലുവ, സെയ്ത് ജില്ലാ ഭാരവാഹികളായ അന്‍വര്‍ ചെമ്പറക്കി, പീറ്റര്‍ കോതമംഗലം, ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഷിഹാദ്, അന്‍സാര്‍ കൊച്ചി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന കലാപാരിപാടികളില്‍ ആദിത്യ മോഹന്‍, ലിന മരിയ ബേബി, അലീന സൂസണ്‍ ബേബി, ആബിദ അലി, അഫ്സല്‍ അലി, അഷ്റഫ്, കബീര്‍, ഷാന്‍ പരീത്, ഷംസു കളക്കര തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു. അഫീഫ് അന്‍വര്‍, അമീര്‍, അമല്‍ അന്‍വര്‍ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ് ശ്രദ്ധേയമായി. സരിത മോഹന്‍, ആല്‍ഫി ജോണ്‍സണ്‍ എന്നിവര്‍ അവതാരകരായിരുന്നു.

നാദിര്‍ഷ, ജയിംസ്, ഡൊമിനിക്, സാവിയോ, കബീര്‍, അജു അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജോണ്‍സണ്‍ മാര്‍ക്കോസ് സ്വാഗതവും മാത്യു ജോസഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍