മൈ ഡോക്ടര്‍ ലോക വനിതാ ദിന മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 13ന്
Tuesday, March 10, 2015 8:24 AM IST
ദുബായി: കെഎംസിസി ദുബായി മൈ ഡോക്ടര്‍ വിഭാഗം ആസ്റര്‍ ആക്സസ് ,മലബാര്‍ ഗോള്‍ഡ് എന്നിവരുമായി സഹകരിച്ചു ലോക വനിതാ ദിനത്തിന്റെ ഭാഗമായി നടത്തുന്ന സൌജന്യ സ്പെഷല്‍ ഫാമിലി മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

മാര്‍ച്ച് 13നു(വെള്ളി) രാവിലെ എട്ടു മുതല്‍ ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് തുടക്കമാവും. ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, പിഡിയാട്രീഷന്‍ തുടങ്ങിയ പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്ന ക്യാമ്പില്‍ രക്ത സമ്മര്‍ദ്ദം, പ്രമേഹം,അമിത വണ്ണം തുടങ്ങിയ രോഗനിര്‍ണയവും ഉണ്ടായിരിക്കും. രജിസ്റര്‍ ചെയ്യാന്‍ വിളിക്കുക 042727773.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0557940407.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍