കെഎച്ച്എന്‍എ രജിസ്ട്രേഷന്‍ വേദി പ്രവര്‍ത്തനം ആരംഭിച്ചു
Tuesday, March 10, 2015 7:08 AM IST
ഡാളസ്: ജൂലൈ രണ്ടു മുതല്‍ ആറു വരെ ഡാളസ് ഫോര്‍ട്ട്വര്‍ത്ത് എയര്‍പോര്‍ട്ട് ഹൈറ്റ് റീജന്‍സി ഹോട്ടലില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വേദി പ്രവര്‍ത്തനം ആരംഭിച്ചു.

ഡാളസില്‍നിന്നുളള എ.പി. ഹരിദാസ് അധ്യക്ഷനായും ദിലീപ് വയലാ, രാജേഷ് മേനോന്‍, ജയശ്രീ, സുധീര്‍ നായര്‍, ഡിസ്ട്രോയിറ്റില്‍നിന്നു രമ്യ നായര്‍, വാഷിംഗ്ടണ്‍ ഡിസിയില്‍നിന്നു സനില്‍ ഗോപി, ഫിലാഡല്‍ഫിയായില്‍നിന്നു തങ്കമണി അരവിന്ദ്, ന്യൂയോര്‍ക്കില്‍നിന്നു ബിജു ഗോപാലന്‍, കാലിഫോര്‍ണിയായില്‍നിന്നു രവി വള്ളത്തേരി, ഫ്ളോറിഡായില്‍നിന്നു ഗോപന്‍ നായര്‍, ഉണ്ണികൃഷ്ണന്‍, ഹൂസ്റണില്‍നിന്നു മാധവ ദാസ്, പൊന്നുപിള്ള എന്നിവരെ നാഷണല്‍ കമ്മിറ്റി ചുമതലപ്പെടുത്തി.

കഴിഞ്ഞ നാലര പതിറ്റാണ്ടുകാലമായി ഡാളസിലെ മലയാളി സംഘടനാരംഗത്ത് സജീവ സാന്നിധ്യമായ ഹരിദാസ് കേരള അസോസിയേഷന്റെയും ഹിന്ദു സൊസൈറ്റിയുടെയും സ്ഥാപക നേതാക്കളിലെ ഒരാളും ലയണ്‍സ് ക്ളബിന്റെ ജില്ലാ സംസ്ഥാന നേതൃസ്ഥാനങ്ങളിലും ദേശീയ കണ്‍വന്‍ഷനിലും മുഖ്യചുമതലകള്‍ വഹിക്കുന്നുണ്ട്.

അമേരിക്കന്‍ ഐക്യനാടുകളിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി അഞ്ഞൂറില്‍ പരം കുടുംബങ്ങളെ പ്രതീക്ഷിക്കുന്ന സമ്മേളനത്തില്‍ ദേശവ്യാപകമായ രജിസ്ട്രേഷന്‍ ഏകോപിക്കുന്നതിന്റെ ചുമതല സെക്രട്ടറി ഗണേഷ് നായരെ നാഷണല്‍ കമ്മിറ്റി ചുമതലപ്പെടുത്തി.

വിവരങ്ങള്‍ക്ക് : എ.പി. ഹരിദാസ് 972 835 9810, ഗണേഷ് നായര്‍ 914 826 1677, ംംം.ിമാമവമ.ീൃഴ വെബ്സൈറ്റിലും മുവമൃശറമ@വീാമശഹ.രീാ ലും ബന്ധപ്പെടുക. ടി.എന്‍. നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍