ഹിന്ദു ഇക്കണോമിക് ഫോറം 'സൂത്ര 15' നേതൃത്വ പരിശീലന ശിബിരം സംഘടിപ്പിച്ചു
Tuesday, March 10, 2015 7:07 AM IST
കൊച്ചി: ഹിന്ദു ഇക്കണോമിക് ഫോറം എറണാകുളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'സൂത്ര-15' നേതൃത്വ പരിശീലന ശിബിരം മാര്‍ച്ച് എട്ടിന് (ഞായര്‍) ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ നടന്നു.

സംബോധ് ഇന്റര്‍നാഷണല്‍ ഫൌണ്േടഷന്റെ ചെയര്‍മാനും മാനേജ്മെന്റ് വിദഗ്ധനുമായ സ്വാമി ബോധാനന്ദ് സരസ്വതി ശിബിരം ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ പദ്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നാനൂറോളം ബിസിനസുകാര്‍ പങ്കെടുത്ത ചടങ്ങില്‍ ഹിന്ദു ഇക്കണോമിക് ഫോറം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സൂത്ര ചെയര്‍മാന്‍ ഡോ. വിനോദ് ബി. നായര്‍ സ്വാഗതവും അനില്‍ നന്ദിയും പറഞ്ഞു.

അമേരിക്കയിലെ സംരംഭകനായ മന്മമഥന്‍ നായര്‍ 'നിങ്ങളിലെ സംരംഭകന്‍' എന്ന വിഷയത്തിലും പ്രഫ. പി. കനകസഭാവതി 'ഇന്ത്യന്‍ ഇക്കണോമിക് ആന്‍ഡ് ബിസിനസ് മോഡല്‍സ്' എന്ന വിഷയത്തിലും വി.കെ മാധവമോഹന്‍ 'ബിസിനസ് ലീഡര്‍ഷിപ്പ്' എന്ന വിഷയത്തിലും പ്രസംഗിച്ചു.

ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ് ഒമൃൌഴവ ആ്യീീൃ ബിസിനസ് എന്തിന്, എങ്ങനെ ബ്രാന്‍ഡ് ചെയ്യണം എന്നതില്‍ പ്രതിപാദിച്ചു.

റിപ്പോര്‍ട്ട്: പ്രീത അനില്‍