'പ്രവാസി സേവന കേന്ദ്ര' ഹെല്‍പ്ഡെസ്ക് ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചു
Tuesday, March 10, 2015 7:07 AM IST
ജിദ്ദ: ഒഐസിസി ജിദ്ദാ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇംപാല വില്ലയില്‍ എല്ലാ ബുധനാഴ്ച്ചയും നടന്നു വരാറുള്ള 'പ്രവാസി സേവന കേന്ദ്ര' ഹെല്‍പ് ഡെസ്ക് പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചു. പ്രവാസ ലോകത്തുനിന്നുകൊണ്ടു പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി ജോലിത്തിരക്കിനിടയിലും സമയം കണ്െടത്തുന്ന ഒഐസിസി ഭാരവാഹികളെ അദ്ദേഹം അനുമോദിച്ചു.

പാലക്കാട് ജില്ലാ ഒഐസിസിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജിദ്ദയില്‍ എത്തിയ ഷാഫി പറമ്പില്‍ ഹെല്‍പ്ഡെസ്ക് ഭാരവാഹികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഡിസംബര്‍ അഞ്ചിന് ആരംഭിച്ച ഹെല്‍പ്ഡെസ്കില്‍ ഓരോ ആഴ്ചയിലും പരാതിക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്‍വീനര്‍ അലി തെക്കുതോടിന്റെയും സലാം പോരുവഴിയുടേയും നേതൃത്വത്തില്‍ നടന്നു വരുന്ന സേവന കേന്ദ്രയില്‍ ഭാരവാഹികളായ ദോസ്ത് അഷ്റഫ്, ഫസലുള്ള വള്ളുവംപാലി, സലിം കൂട്ടായി, ഫിറോസ് കാരക്കുന്ന്, കുഞ്ഞിമുഹമ്മദ് കൊടശേരി, മുജീബ് തൃത്താല, ഹാഷിം കോഴിക്കോട്, മുജീബ് മൂത്തേടത്ത്, സക്കീര്‍ ചെമ്മണ്ണൂര്‍, സാദിഖ് കായംകുളം, സഹീര്‍ മാഞ്ഞാലി എന്നീ ഭാരവാഹികള്‍ക്കൊപ്പം ജിദ്ദാ റീജണല്‍ കമ്മിറ്റിയുടെ നേതാക്കളും സ്ഥിരം സന്നിഹിതരാണ്. എല്ലാ ബുധനാഴ്ച്ചയും രാത്രി 8.30 മുതല്‍ 11 വരെയാണു ഹെല്‍പ്ഡെസ്കിന്റെ സമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കണ്‍വീനര്‍ അലി തെക്കുതോട് 0504628886, സലാം പോരുവഴി 0506035631, ദോസ്ത് അഷ്റഫ് 0567199755.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍