കുവൈറ്റില്‍ മെഡിക്കല്‍ ബോധവത്കരണ ക്യാമ്പ് മാര്‍ച്ച് 20ന്
Tuesday, March 10, 2015 7:06 AM IST
കുവൈറ്റ്: കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ (കെഇഎ) കുവൈറ്റും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 20ന് (വെള്ളി) രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെയാണു ക്യാമ്പ്. ക്യാമ്പില്‍ പ്രമേഹം, രക്ത സമ്മര്‍ദം തുടങ്ങിയ രോഗങ്ങളെ കുറിച്ച് വിദഗ്ധന്മാര്‍ ക്ളാസുകളുടുക്കും. സൌജന്യ വൈദ്യപരിശോധനയും നേത്ര പരിശോധനക്കുള്ള സജ്ജീകരണവും ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്െടന്നു ഭാരവാഹികള്‍ അറിയിച്ചു.

ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള അല്‍ നഹില്‍ ക്ളിനിക് അബാസിയയിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കെഇഎ അംഗങ്ങള്‍ക്കും മുന്‍കൂട്ടി പേരു രജിസ്റര്‍ ചെയ്യുന്നവര്‍ക്കും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക്: 66617359, 66755591, 99692263, 66511973.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍