കുവൈറ്റ് ഒഐസിസി കായിക വിഭാഗം ഉദ്ഘാടനം ചെയ്തു
Tuesday, March 10, 2015 7:03 AM IST
കുവൈറ്റ്: ഒഐസിസിയുടെ കായിക വിഭാഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎല്‍എ നിര്‍വഹിച്ചു.

ഒഐസിസി കായിക വിഭാഗം പ്രസിഡന്റ് മാത്യു ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കുവൈറ്റ് കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങരയും മറ്റു ഭാരവാഹികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍