ജി. കാര്‍ത്തികേയനു ജിദ്ദയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യാത്രാമൊഴിയേകി
Tuesday, March 10, 2015 7:02 AM IST
ജിദ്ദ: കുലീനമായ പെരുമാറ്റത്തിന്റെയും അഴിമതിരഹിത ജീവിതത്തിന്റെയും മഹനീയമായ മുദ്രകള്‍ ബാക്കിവച്ച് വിടവാങ്ങിയ പതിമൂന്നാം നിയമസഭയുടെ നായകനും കോണ്‍ഗ്രസ് നേതാവുമായ ജി. കാര്‍ത്തികേയനു ജിദ്ദയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു യാത്രമൊഴിയേകി.

സാമൂഹിക-സംസ്കാരിക-മാധ്യമ രംഗങ്ങളിലെ വ്യക്തികളുടെ പരിച്ഛേദമായി എത്തിയവര്‍ വികാരാധീനരായി ജി.കെയെ അനുസ്മരിച്ചു. ഒഐസിസി വെസ്റേണ്‍ റീജണല്‍ കമ്മിറ്റിയാണു ജിദ്ദ പൊതുസമൂഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അനുസ്മരണയോഗം സംഘടിപ്പിച്ചത്. സൌമ്യമായ ഭാഷയില്‍ ജാഡകളില്ലാതെ ജനനന്മയ്ക്കുമാത്രമായി പ്രവര്‍ത്തിച്ച ജി. കാര്‍ത്തികേയനു യാഥാര്‍ഥ മനുഷത്വത്തിന്റെ മഹിതമൂല്യങ്ങളുടെ മാതൃകയായിരുന്നുവെന്നു ചടങ്ങില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.

നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും കാലാനുസൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനും അദ്ദേഹം സന്നദ്ധനായിരുന്നു. പോസിറ്റീവ് രാഷ്ട്രീയത്തിന്റെ വാക്താവായിരുന്ന അദ്ദേഹം, പരന്ന വായനയിലൂടെ ലഭ്യമായ അറിവു പ്രായോഗികവത്കരിക്കുന്നതിന് അതീവ ശ്രദ്ധാലുവായിരുന്നു. പൊതു ജീവിതത്തിന്റെ മഹിമ വ്യക്തികുടുംബ ജീവിതങ്ങളിലും കാത്തു സൂക്ഷിക്കുവാന്‍ സാധിച്ച ജി.കെയുടെ ജീവചരിത്രം നന്മയുടെ പ്രതീകമായി നില്‍ക്കുമെന്നു അവര്‍ അനുസ്മരിച്ചു. ഷറഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം. ഷരീഫ് കുഞ്ഞു, ഒഡാപാക്ക് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിഖ്, കെ.എം.സി. ജിദ്ദ കമ്മിറ്റി പ്രസിഡന്റ് അഹമദ് പാളയാട്ട്, നവോദയ രക്ഷാധികാരി വി.കെ. റഹൌഫ്, ന്യൂ ഏജസ് ഇന്ത്യ ഫോറം പ്രസിഡന്റ്് പി.പി. റഹീം, ഐഎംസിസി പ്രസിഡന്റ് എ.പി. അബ്ദുള്ള കുട്ടി, മീഡിയ ഫോറം പ്രസിഡന്റ് പി.എം. മായിന്‍കുട്ടി, സിഫ്് പ്രസിഡന്റ് ഹിഫ്സുറഹ്മാന്‍, മറ്റു വിവിധ സംഘടന പ്രതിനിധികളായ അബൂബക്കര്‍ അരിമ്പ്ര, ഷിബു തിരുവന്തപുരം, ഗോപി നെടുങ്ങാടി, നവാസ് വെമ്പായം, സി.കെ. സാക്കിര്‍, അബ്ദുള്‍ ഗഫൂര്‍, ജാഫറലി പാലക്കോട്, ബഷീര്‍ തൊട്ടിയനു, അഡ്വ. ഷഹരിയാര്‍, ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ പാപ്പറ്റ കുഞ്ഞി മുഹമ്മദ്, അബ്ദുറഹീം ഇസ്മായില്‍, അലി റാവുത്തര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ തക്ബീര്‍ പന്തളം, മുജീബ് മുത്തേടത്ത്, മനോജ് അടൂര്‍, ജനറല്‍ സെക്രട്ടറിമാരായ നൌഷാദ് അടൂര്‍, ജോഷി വര്‍ഗീസ്, സക്കീര്‍ ഹുസൈന്‍ എടവണ്ണ, വൈസ് പ്രസിഡന്റ്് മാരയ ഷറഫുദ്ദീന്‍ കായംകുളം, രാജശേഖരന്‍ അഞ്ചല്‍, സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്, ഷബീര്‍ വല്ലഞ്ചിറ, താഹീര് ആമയൂര്‍, മുജീബ് തൃത്താല, സലിം കുട്ടായി, പി.പി. ഹാഷിം, വിവിധ ജില്ല, ഏരിയ കമ്മിറ്റി ഭാരവാഹികളായ ഹസാബ് വര്‍ക്കല (തിരുവന്തപുരം), സാദിക് കായംകുളം (ആലപ്പുഴ), സലാം പൊരുവഴി (കൊല്ലം), അസീസ് ബാലുശേരി (കോഴിക്കോട്), കെ.എ. കരീം (പാലക്കാട്), റഫീഖ് മൂസ (കണ്ണൂര്‍), യൂനുസ് കാട്ടൂര്‍ (തൃശൂര്‍), രാജഗോപാലന്‍ എലക്ട്രോ (സനാഹിയ) ബഷീര്‍ പരുത്തിക്കുന്നന്‍ (അസീസിയ) കുഞ്ഞി മുഹമ്മദ് കോടശേരി (ഷറഫിയ) ഫിറോസ് കാരക്കുന്ന് (അബുഹൂര്‍) എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍