സിനി സ്റാര്‍സ് ഇന്‍ യുഎസ്എ 2015 സ്റേജ് ഷോ മേയ്, ജൂണ്‍ മാസങ്ങളില്‍ അമേരിക്കയില്‍
Tuesday, March 10, 2015 7:01 AM IST
ന്യൂയോര്‍ക്ക്: സിനി സ്റാര്‍സ് ഇന്‍ യുഎസ്എ 2015 സ്റേജ് ഷോ മേയ്, ജൂണ്‍ മാസങ്ങളില്‍ കാര്‍വിംഗ് മൈന്‍ഡ്സ് സ്റാര്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ അമേരിക്കന്‍ പര്യടനം നടത്തുന്നു.

മലയാള സിനിമയില്‍ വില്ലനായി എത്തി ഹാസ്യവേഷങ്ങളിലൂടെ അരങ്ങു തകര്‍ക്കുന്ന ബാബുരാജ്, കോമഡി-സീരിയസ് വേഷങ്ങള്‍ ഒരുപോലെ കൈകാര്യം ചെയ്യുന്ന കല്‍പ്പന, മലയാളസിനിമയില്‍ ഹാസ്യത്തിനു പുതിയ മുഖങ്ങള്‍ അവതരിപ്പിച്ച ജാഫര്‍ ഇടുക്കി, മലയാള സിനിമയുടെ സ്ഥിരം മദ്യപാനി അയ്യപ്പ ബൈജു, (പ്രശാന്ത് പുന്നപ്ര), അനുകരണ കലയ്ക്കു പുതിയ മാനങ്ങള്‍ തീര്‍ത്ത അബി, പ്രമുഖ സംഗീത സംവിധായകന്‍ റോണി റാഫേല്‍, ഗായകന്‍ ഐഡിയ സ്റാര്‍ സിംഗര്‍ വിന്നര്‍ ജോബി ജോണ്‍, ഗായിക വൃന്ദ ചീരത്ത്

(കൈരളി ടിവി), മിമിക്രി താരം റോജില്‍, കലാഭവന്‍ രാഹുല്‍ (സിനിമ ചിരിമ), എന്നിവര്‍ ചേര്‍ന്ന് ഒരു കംപ്ളീറ്റ് ഫാമിലി എന്റര്‍ടെയ്നര്‍ അമേരിക്കന്‍ മലയാളിക്കായി കാഴ്ചവയ്ക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗില്‍ബെര്‍ട്ട് 201 926 7477, ജോസഫ് ഇടിക്കുള 2014215303, ീൃ ംംം.രമ്ൃശിഴാശിറ.രീാ മിറ ംംം.മൃെേലിലൃേമേശിാലി.ംീൃഹറ