സ്വീകരണം നല്‍കി
Tuesday, March 10, 2015 6:58 AM IST
കുവൈറ്റ്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എ. സയിദിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. മാര്‍ച്ച് ഒമ്പതിന് (തിങ്കള്‍) കുവൈറ്റ് എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സ്വീകരണം.

13ന് (വെള്ളി) ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബാസിയയില്‍ നടക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം കുവൈറ്റില്‍ എത്തിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍