എട്ടുവയസുകാരന്റെ ചികിത്സയ്ക്ക് ഗള്‍ഫ് വിംഗ് സഹായം നല്‍കി
Tuesday, March 10, 2015 5:09 AM IST
റിയാദ്: പാവപ്പെട്ട കുടുംബത്തില്‍ എട്ടുവയസുകാരന്റെ ചികിത്സക്കായി ഗള്‍ഫ് വിംഗ് റിയാദ് സമാഹരിച്ച ഫണ്ട് ഷിഫാ അല്‍ജസീറാ പോളിക്ളിനിക്ക് എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട് ഗള്‍ഫ് വിങ്ങ് ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുറസാഖ് വയനാടിനു കൈമാറി. ചടങ്ങില്‍ മുഹമ്മദ് കോയ പാണ്ടികശാല അധ്യക്ഷത വഹിച്ചു. 

സുല്‍ത്താന്‍ ബത്തേരി കല്ലുവയലിലെ കമ്പളക്കാടന്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് യാസീന്റെ ചികിത്സയ്ക്കാണ് അമ്പതിനായിരം ഇന്ത്യന്‍ രൂപ കമ്മിറ്റി നല്‍കിയത്. 'കോക്ളയിന്‍ ഇംപ്ളാന്റ്' എന്ന കേള്‍വി കുറഞ്ഞ് സംസാരശേഷി നിലയ്ക്കുന്ന രോഗം ബാധിച്ച കുട്ടിക്ക് വിദഗ്ദ ഡോകടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍ ഏഴ് ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ നടത്താന്‍ കൂലിവേല ചെയ്യുന്ന ഹുസൈനു സാധിക്കാത്ത അവസ്ഥയാണുള്ളത്. ബാവ താനൂര്‍, ഫിറോസ് മലപ്പുറം, ഷഫ്സീര്‍ വേങ്ങാട്ട്, ശമീര്‍ പാലക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍