സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Tuesday, March 10, 2015 5:07 AM IST
ന്യൂയോര്‍ക്ക്: ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐഎന്‍ഒസി -ഐ കേരള ചാപ്റ്റര്‍ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയഭേദമെന്യേ ഏവര്‍ക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു കാര്‍ത്തികേയനെന്ന് ഐഎന്‍ഒസി-ഐ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ് തന്റെ അനുശോചന സന്ദേശത്തില്‍ പറയുകയുണ്ടായി. കെഎസ്യുവിലൂടെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലൂടെയും തുടക്കംകുറിച്ച് പിന്നീട് കേരള രാഷ്ട്രീയത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന ഒരു വ്യക്തിയായി മാറാന്‍ ജി. കാര്‍ത്തികേയനു സാധിച്ചിട്ടുണ്ട്. അനുശോചനസന്ദേശത്തില്‍ ഐഎന്‍ഒസി-ഐ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, നാഷണല്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ചാക്കോട്ട് രാധാകൃഷ്ണന്‍, ഡോ. മാമ്മന്‍ സി. ജേക്കബ്, സജി ഏബ്രഹാം, ഡോ. അനുപം രാധാകൃഷ്ണന്‍ എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും അനുസ്മരിച്ചു.

തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ സ്ഥാപക പ്രസിഡന്റും, കേരള സര്‍ക്കാരിന്റെ കീഴിലുള്ള കിന്‍ഫ്രയുടെ ഡയറക്ടറുമായ പോള്‍ പറമ്പി അനുശോചനം രേഖപ്പെടുത്തി.

ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജന്റെ അടിയന്തര യോഗം റീജണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ വസതിയില്‍ ചേരുകയുണ്ടായി. സണ്ണി വള്ളിക്കളം അധ്യക്ഷതവഹിച്ച യോഗത്തില്‍ ഷിക്കാഗോ റീജണ്‍ ഭാരവാഹികളായ ജോസി കുരിശിങ്കല്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ബെന്നി വാച്ചാച്ചിറ, ബിജി ഫിലിപ്പ്, സ്റാന്‍ലി കളരിക്കമുറി, രഞ്ജന്‍ വര്‍ഗീസ്, അച്ചന്‍കുഞ്ഞ് മാത്യു, ഷിബു അഗസ്റിന്‍, ബിജി സി. മാണി, ഫിലിപ്പ് പുത്തന്‍പുരയില്‍, ബിജി കൊല്ലാപുരം, വര്‍ക്കി സാമുവേല്‍ (രാജന്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസി കുരിശിങ്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം