'ജി. കാര്‍ത്തികേയന്‍ കേരള രാഷ്ട്രീയത്തിലെ സൌമ്യ സാന്നിധ്യം'
Monday, March 9, 2015 8:19 AM IST
ദുബായി: നിയമ സഭാ സ്പീക്കറും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. കാര്‍ത്തികേയന്‍ കേരള രാഷ്ട്രീയത്തിലെ സൌമ്യ സാന്നിധ്യവും രാഷ്ട്രീയത്തിലെ അപൂര്‍വമായ മൂല്യ മുദ്രകള്‍ അടയാളപ്പെടുത്തിയ ജന നേതാവും സ്പീക്കര്‍ എന്ന നിലയില്‍ നിക്ഷ്പക്ഷതയും നീതിബോധവും ഉയര്‍ത്തിപിടിച്ചു നിയമ സഭയ്ക്ക് അകത്തും പുറത്തും ആദരവ് പിടിച്ചു പറ്റിയ വ്യക്തിത്വവുമായിരുന്നു ജി.കെ എന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജന:സെക്രട്ടറി എം.എ റസാഖ് മാസ്റര്‍ അഭിപ്പ്രായപ്പെട്ടു.

ദുബായി കെഎംസിസി സംഘടിപ്പിച്ച ജി.കാര്‍ത്തികേയന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ് വെന്നിയൂര്‍ അധ്യക്ഷത വഹിച്ച പരിപാടി യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാര്‍ എടച്ചാകൈ, ഒ.കെ. ഇബ്രാഹിം, തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാന്‍ മാസ്റര്‍, അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ തിരൂര്‍, മുഹമ്മദ് വെട്ടുകാട് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍